1 GBP = 104.00
breaking news

ഒരു വര്‍ഷം മുന്‍പ് കാണാതായ അര്‍ജന്റീന നാവികസേന അന്തര്‍വാഹിനി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കണ്ടെത്തി

ഒരു വര്‍ഷം മുന്‍പ് കാണാതായ അര്‍ജന്റീന നാവികസേന അന്തര്‍വാഹിനി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കണ്ടെത്തി

അര്‍ജന്റീന: ഒരു വര്‍ഷം മുന്‍പ് കാണാതായ അര്‍ജന്റീന നാവികസേന അന്തര്‍വാഹിനി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും കണ്ടെത്തി. നവംബര്‍ 15 2017 ലാണ് 44 നാവികരടങ്ങിയ എര്‍എ സാന്‍ ജുവാന്‍ എന്ന നാവികസേന അന്തര്‍വാഹിനി കാണാതാവുന്നത്.

കൂടുതല്‍ വിവരമൊന്നുമില്ലാത്തതിനാല്‍ കണാതായി രണ്ടാഴ്ചക്കു ശേഷം നാവികസേന അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും 800 മീറ്റര്‍ താഴ്ചയില്‍ നിന്നും  കണ്ടെടുക്കുകയായിരുന്നു.

 

കണാതായി എട്ടുദിവസങ്ങള്‍ക്കുശേഷം കപ്പലിനകത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കപ്പല്‍ പൊട്ടിത്തെറിച്ചതാകാമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നവംബര്‍ 15 നാണ് നാവികസേനയെ അവസാനമായി ബന്ധപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more