1 GBP = 103.92

മെസി രക്ഷകനായില്ല. ക്രൊയേഷ്യയ്ക്കെതിരെ നാണംകെട്ട തോൽവി ഏറ്റുവാങ്ങി അർജന്‍റീന ലോകകപ്പിൽ ദുരന്തമുഖത്ത്

മെസി രക്ഷകനായില്ല. ക്രൊയേഷ്യയ്ക്കെതിരെ നാണംകെട്ട തോൽവി ഏറ്റുവാങ്ങി അർജന്‍റീന ലോകകപ്പിൽ ദുരന്തമുഖത്ത്

മോസ്ക്കോ: മെസി രക്ഷകനായില്ല. ക്രൊയേഷ്യയ്ക്കെതിരെ നാണംകെട്ട തോൽവി ഏറ്റുവാങ്ങി അർജന്‍റീന ലോകകപ്പിൽ ദുരന്തമുഖത്ത്. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ക്രൊയേഷ്യയോട് അർജന്‍റീന തരിപ്പണമായത്. റെബിച്ച്, ലുക്കാ മോഡ്രിച്ച്, റാക്കിട്ടിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ഗോളുകൾ നേടിയത്. ഗോൾരഹിതമായിരുന്ന ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്നു ഗോളും പിറന്നത്.

കളി തുടങ്ങിയപ്പോൾ മുതൽ ഒത്തിണക്കമില്ലാതെയായിരുന്നു അർജൻറീനയുടെ കളി. ആദ്യ പകുതിയിൽ കാര്യമായ നീക്കങ്ങളൊന്നും നടത്താൻ അർജൻറീനക്ക്​ കഴിഞ്ഞിരുന്നില്ല. ലയണൽ മെസിക്ക്​ പന്തെത്തിക്കാൻ പോലും മറ്റ്​ അർജൻറീന താരങ്ങൾ സാധിച്ചില്ല. കിട്ടിയ അവസരങ്ങളാവ​െട്ട ക്രൊയേഷ്യൻ പ്രതിരോധത്തിൽ തട്ടിൽ വീഴുകയും ചെയ്​തു. ഇതോടെ മൽസരത്തിലെ ആദ്യപകുതി ഗോൾരഹിതമായി.

എന്നാൽ രണ്ടാം പകുതിയിൽ അർജൻറീനക്ക്​ കാര്യങ്ങൾ വീണ്ടും ദുഷ്​കരമാവുന്നതാണ്​ കണ്ടത്​. 53ാം മിനുട്ടിൽ അർജൻറീനയെ ഞെട്ടിച്ച്​ റെബിച്ച്​ ഗോൾ നേടി. ​അർജൻറീനയുടെ ഗോളിയുടെ പിഴവിൽ നിന്നായിരുന്നു റെബിച്ചയുടെ ഗോൾ. എതിരാളികൾ ഗോൾ നേടിയതോടെ അർജൻറീന ആത്​മവിശ്വാസം നഷ്​ടപ്പെട്ടവരെ പോലെയാണ്​ പിന്നീട്​ കളിച്ചത്​. 80ാം മിനുട്ടിൽ ലുക്കാ മോഡ്രിക്​ രണ്ടാം ഗോൾ കൂടി നേടിയതോടെ അർജൻറീന തോൽവി മണത്തു. ഇഞ്ചുറി ടൈമിൽ റാട്ടിക്​ ഗോൾ നേടി ക്രൊയേഷ്യയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more