1 GBP = 104.04

മെസിയുടെ ഉയർത്തെഴുന്നേൽപ്പ്​; അർജൻറീന പ്രീക്വാർട്ടറിൽ

മെസിയുടെ ഉയർത്തെഴുന്നേൽപ്പ്​; അർജൻറീന പ്രീക്വാർട്ടറിൽ

സ​​​​​െൻറ്പീറ്റേഴ്​സ്​ബർഗ്​: ആദ്യ രണ്ട്​ മൽസരങ്ങളിലെ മോശം പ്രകടനത്തിന്​ ശേഷം നൈജീരിയക്കെതിരെ വിജയം പിടിച്ചെടുത്ത്​ അർജൻറീന പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്കാണ്​ നൈജീരിയയെ അർജൻറീന തകർത്തുവിട്ടത്​. തുടക്കം മുതൽ എതിർ ഗോൾമുഖത്ത്​ ഇരമ്പിയാർക്കുകയായിരുന്നു അർജൻറീന താരങ്ങൾ. 14ാം മിനുട്ടിൽ അതിന്​ ഫലമുണ്ടായി. ലോകകപ്പിലാദ്യമായി ഫോമിലേക്കുയർന്ന മെസിയുടെ വലംകാൽ ഷോട്ട്​ നൈജീരിയയുടെ ഗോൾവല തുളച്ചു.

ഒന്നാം പകുതിയിൽ നിരന്തരമായ മുന്നേറ്റങ്ങൾ അർജൻറീന നടത്തിയെങ്കിലും രണ്ടാം ഗോൾ നേടാനായില്ല. എന്നാൽ, രണ്ടാം പകുതിയിൽ മോസസി​​​​​​െൻറ പെനാൽട്ടിയിലുടെ നൈജീരിയ ഒപ്പം പിടിച്ചു. പിന്നീട്​ ലോകകപ്പിൽ ഇതുവരെ പുറത്തെടുക്കാത്ത ആക്രമണ ഫുട്​ബാളാണ്​ അർജൻറീന പുറത്തെടുത്തത്​.

നിരന്തരമായി മെസിയും കൂട്ടരും നൈജീരിയൻ ഗോൾമുഖം വിറപ്പിച്ചു. ഇതുവരെ റഷ്യ കണ്ട അർജൻറീനയായിരുന്നില്ല അപ്പോൾ കളിക്കളത്തിലുണ്ടായിരുന്നത്​. ഒടുവിൽ 86ാം മിനുട്ടിൽ നൈജീരിയൻ പ്രതിരോധം അടിയറവ്​ പറഞ്ഞു. 86ാം മിനുട്ടിൽ റോജോയുടെ ഗോളിലുടെ അർജൻറീനക്ക്​ ജയവും പ്രീക്വാർട്ടർ ബെർത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more