ദോഹ: ലയണൽ മെസി ഇരട്ടഗോൾ നേടി മുന്നിൽ നിന്ന് നയിച്ചതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജൻറീനയ്ക്ക് തിളക്കമാർന്ന വിജയം. ആദ്യ പകുതിയിൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ രണ്ടാം പകുതിയിൽ ഫ്രാൻസ് തിരിച്ചടിച്ചിരുന്നു. എയ്ഞ്ചൽ ഡി മരിയയുടെയും ലയണൽ മെസിയുടെയും ഗോളുകളിലൂടെ ആദ്യ പകുതി മുതൽ മുന്നിട്ടുനിന്ന അർജൻറീനയെ രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളിലൂടെയാണ് ഫ്രഞ്ച് പട സമനിലയിൽ കുരുക്കിയത്.
എന്നാൽ 108ാം മിനുട്ടിൽ മെസി തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു. ലൗത്താരോ മാർട്ടിനെസിന്റെ ഷോട്ട് ലോറിസ് തടുത്തിട്ടത് മെസിയുടെ മുമ്പിലേക്കായിരുന്നു. ഇതോടെ മെസി ഗോൾ പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു. പന്ത് ഉപമെകാനോ തടഞ്ഞെങ്കിലും ഗോൾവര കടന്നിരുന്നു. 80ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയും 81ാം മിനുട്ടിൽ മികച്ച മുന്നേറ്റത്തിലൂടെയും എംബാപ്പെ ഗോളടിച്ച് സമനിലയിലെത്തി. അധിക സമയത്തിന്റെ അവസാനത്തിൽ അർജൻറീന മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഫ്രഞ്ച് പ്രതിരോധത്തിൽ തട്ടിത്തകർന്നു.
23ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് അർജൻറീന ആദ്യ ലീഡ് നേടിയത്. 20ാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയെ ഉസ്മാൻ ഡെംബലെ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി മെസി ഗോളാക്കി മാറ്റുകയായിരുന്നു. തുടർന്ന് 36ാം മിനുട്ടിൽമക് അല്ലിസ്റ്ററുടെ അസിസ്റ്റിൽ നിന്നായിരുന്നു രണ്ടാം ഗോൾ. 45ാം മിനുട്ടിൽ ഫ്രഞ്ച് പോസ്റ്റിൽ അർജൻറീനയ്ക്ക് ലഭിച്ച അവസരം ലോറിസ് വിഫലമാക്കി. 95ാം മിനുട്ടിൽ എംബാപ്പെയും കാമവിങ്കയും നടത്തിയ മുന്നേറ്റവും 96ാം മിനുട്ടിൽ മെസിയുടെ ഗോളെന്നുറച്ച ഷോട്ടും വിഫലമായി രുന്നു.
click on malayalam character to switch languages