1 GBP = 104.25
breaking news

എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ; മിന്നുന്ന വിജയവുമായി സ്വിണ്ടനിലെ ആർദ്ര സുരേഷ്

എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ; മിന്നുന്ന വിജയവുമായി സ്വിണ്ടനിലെ ആർദ്ര സുരേഷ്

സ്വിണ്ടൻ: എ ലെവൽ പരീക്ഷ ഫലം പുറത്ത് വരുന്നത് മലയാളി വിദ്യാർത്ഥികളുടെ മികച്ച നേട്ടങ്ങളുമായി. മികച്ച ഗ്രേഡുകളുമായാണ് മലയാളി വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യൂണിവേഴ്‌സിറ്റി പ്രവേശനങ്ങൾ നേടിയെടുത്തിരിക്കുന്നത്. കോവിഡ് പാൻഡെമിക് കാരണം രണ്ട് വർഷത്തെ പരീക്ഷകൾ റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് പൊതു പരീക്ഷകളുടെ അടിസ്ഥാനത്തിൽ എ-ലെവൽ ഗ്രേഡുകൾ നൽകുന്നത്.

സ്വിൻഡനിൽ നിന്നുള്ള ആർദ്ര സുരേഷ് കരസ്ഥമാക്കിയത് മിന്നുന്ന വിജയം. എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടിയാണ് ആർദ്രയെന്ന മിടുക്കിയുടെ വിജയം. ന്യൂ കോളേജ് സ്വിണ്ടനിൽ പഠനം നടത്തിയ ആർദ്രയ്ക്ക് ലണ്ടനിലെ ഇഎംപീരിയൽ കോളേജിലാണ് മെഡിസിന് അഡ്മിഷൻ ലഭിച്ചിരിക്കുന്നത്.

തൃശൂർ മണ്ണുത്തി സ്വദേശികളായ സുരേഷ് കുമാറിന്റെയും സന്ധ്യ സുരേഷിന്റെയും രണ്ടാമത്തെ മകളാണ് ആർദ്ര സുരേഷ്. മൂത്ത സഹോദരി സാന്ദ്ര സുരേഷും പഠനത്തിൽ മിടുക്കിയായിരുന്നു. കാർഡിഫ് യൂണിവേഴ്‌സിറ്റിയിൽ മെഡിസിൻ മൂന്നാം വർഷ വിദ്യാർത്ഥിനിയായ സാന്ദ്രയും നേരത്തെ എ ലെവൽ പരീക്ഷയിൽ ഫുൾ എ സ്റ്റാർ കരസ്ഥമാക്കിയിരുന്നു. അമ്മ സന്ധ്യ സുരേഷ് സ്വിണ്ടൻ ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിൽ തിയറ്റർ സിസ്റ്റർ ആയി ജോലി ചെയ്യുന്നു. സ്വിൻഡനിൽ താമസമാക്കിയിട്ടുള്ള കുടുംബം വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ അംഗങ്ങളാണ്.

ആർദ്രയുടെ മിന്നുന്ന വിജയത്തിൽ യുക്മ ദേശീയ പ്രസിഡണ്ട് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, സെക്രട്ടറി സുനിൽ ജോർജ്ജ്, കലാമേള കോർഡിനേറ്റർ ജിജി വിക്ടർ തുടങ്ങിയവർ അനുമോദനങ്ങൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more