1 GBP = 105.81
breaking news

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 8നു ഹോര്‍ഷാമില്‍

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 8നു ഹോര്‍ഷാമില്‍

 

അജിത് വെണ്മണി

ഹോര്‍ഷം : യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ 8-മത് കലാമേള ഒക്ടോബര്‍ 8 ഞായറാഴ്ച. റിഥം മലയാളി അസോസിയേഷന്‍ ഓഫ് ഹോര്‍ഷം ആതിഥേയത്വം വഹിക്കും. യുക്മയുടെ തുടക്കകാലം മുതല്‍ എല്ലാ കലാമേളകളിലും ശക്തമായ പ്രധാനിത്യം തെളിയിച്ചുട്ടുള്ള സൗത്ത് ഈസ്റ്റ് റീജിയന്‍ 21 അസ്സോസിയേഷനുകളുമായി കൂടുതല്‍ ശക്തമായി അണ് ഈ വര്‍ഷത്തെ കലാമേളയ്ക്ക് ഒരുങ്ങുന്നത് എന്ന് റിജിയണല്‍ പ്രെസിഡന്റ് ലാലു ആന്റണി അറിയിച്ചു. റീജിയണല്‍ കലാമേളയില്‍ വിജയികളാകുന്നവര്‍ക്ക് 28ന് നടക്കുന്ന യുക്മ ദേശീയ കലാമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

സൗത്ത് ഈസ്റ്റിലെ ഹോര്‍ഷത്താണ് ഈ വര്‍ഷത്തെ റീജിയണല്‍ കലാമേളയ്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നത് . നാട്ടിലെ സ്‌കൂള്‍ യുവജനോത്സവങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ യുക്മ കാലങ്ങളായി നടത്തുന്ന ദേശീയ കലാമേളയില്‍ പങ്കെടുക്കാന്‍ സൗത്ത് ഈസറ്റിലെ മലയാളി കുട്ടികള്‍ക്ക് ലഭിക്കുന്ന അവസരം വിനിയോഗിക്കുവാന്‍ യുക്മ സൗത്ത് ഈസ്റ്റിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ പരിശീലനം തുടങ്ങി കഴിഞ്ഞു എന്ന് റീജിയണല്‍ സെക്രട്ടറി അജിത് വെണ്മണി അറിയിച്ചു.

കലാമേളയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി യുക്മ സൗത്ത് ഈസ്റ്റ് റീജിണല്‍ കമ്മിറ്റിയുടെ പ്രേത്യേക യോഗം സെപ്റ്റംബര്‍ 10 2017 ഞായറാഴ്ച ഹോര്‍ഷാമില്‍ ചേരും.ഹോര്‍ഷാമിലെ സെയിന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ നാലു മണിക്ക് യോഗം ആരംഭിക്കും .കലാമേള വിഷയങ്ങള്‍ക്കുപുറമെ , യുക്മ യൂ ഗ്രാന്റ് വിപണനപുരോഗതിയും യോഗത്തില്‍ നടക്കും.റീജണല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ റീജിണില്‍ നിന്നുമുള്ള യുക്മ ദേശീയ ഭാരവാഹികളും ക്ഷിണിക്കപ്പെട്ട അസോസിയേഷന്‍ യുക്മ പ്രതിനിധികളും, അസോസിയേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. യുക്മയുടെ ദേശീയ സെക്രട്ടറി ശ്രീ റോജിമോന്‍ വര്‍ഗീസ് യോഗത്തില്‍ പങ്കെടുക്കും.

കലാമേള ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ റീജിയണിലെ എല്ലാ അസ്സോസിയേഷനുകളുടെയും സാന്നിധ്യ സഹകരണം റീജിയണല്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.

കലാമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

Collyers College , 82 Hurst Rd, Horsham RH12 2EJ

കലാമേളയുടെ ഇ മാനുവല്‍ വായിക്കുവാന്‍ എവിടെ ക്ലിക്ക് ചെയ്യുക  https://issuu.com/uukma-kalamela-2015/docs/uukma_kalamela_e-manual_2017_2cc4da929975be

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more