1 GBP = 105.77
breaking news

കുടുംബങ്ങള്‍ വിശുദ്ധിയുടെ വിളനിലങ്ങള്‍ ആകണമെന്ന് മാര്‍.ജോസഫ് സ്രാമ്പിക്കല്‍:നിയുക്ത ഇടയന് മാഞ്ചസ്റ്ററില്‍ ഊഷ്മള സ്വീകരണം

കുടുംബങ്ങള്‍ വിശുദ്ധിയുടെ വിളനിലങ്ങള്‍ ആകണമെന്ന് മാര്‍.ജോസഫ് സ്രാമ്പിക്കല്‍:നിയുക്ത ഇടയന് മാഞ്ചസ്റ്ററില്‍ ഊഷ്മള സ്വീകരണം

മാഞ്ചസ്റ്റര്‍:കുടുംബങ്ങള്‍ വിശുദ്ധിയുടെ വിളനിലങ്ങള്‍ ആയി തീരണമെന്നും: യുവജനങ്ങളിലാണ് സഭയുടെ പ്രതീക്ഷയെന്നും ഗ്രയിറ്റ് ബ്രിട്ടന്‍ രൂപതയുടെ നിയുക്തഇടയന്‍ മാര്‍.ജോസഫ് സ്രാമ്പിക്കല്‍. ഇന്നലെ മാഞ്ചസ്റ്ററില്‍ സിറോ മലബാര്‍ സമൂഹം ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ച്,സണ്‍ഡേ സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റ് ഉത്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
unnamed-22
unnamed-24
വിഥിന്‍ഷോ സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ തന്നെ എത്തിച്ചേര്‍ന്ന പിതാവിനെ മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ ഇടയന്‍ റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ ഇടവക ജനം ഒത്തുചേര്‍ന്ന് സ്‌നേഹോഷ്മളമായ സ്വീകരണം ആണ് നല്‍കിയത്.ലോനപ്പന്‍ അച്ചന്‍ സ്വാഗതം ആശംസിച്ചതിനെ തുടര്‍ന്ന് പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി ആര്‍ട്‌സ് ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.
9
unnamed-25
സഭയുടെ പ്രതീക്ഷ യുവജനങ്ങളില്‍ ആണെന്ന് ആവര്‍ത്തിച്ച പിതാവ് അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ തന്റെ രൂപതയിലെ മുഴുവന്‍ ഭാവനകളും സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു.ലിവര്‍പൂള്‍ സിറോ മലബാര്‍ ചാപ്ലിന്‍ ഫാ.ജിനോ അരീക്കാട്ട്,സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ബോബി ആലഞ്ചേരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
unnamed-23
unnamed-27
പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ മുഴുവന്‍ ആളുകളോടും സംസാരിച്ചും,പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുകയും ചെയ്ത അഭിവന്ദ്യ പിതാവ് അടുത്ത ഞാറാഴ്ച പ്രിസ്റ്റണില്‍ നടക്കുന്ന മെത്രാഭിഷേകത്തിലേക്ക് എല്ലാവരെയും പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. ഏറെസമയം മാഞ്ചസ്റ്റര്‍ മലയാളികള്‍ക്കൊപ്പം ചിലവിട്ട ശേഷമാണ് ലിവര്‍പൂള്‍ ബിഷപ്പുമായുള്ള കൂടികാഴ്ചക്കായി അദ്ദേഹം പുറപ്പെട്ടത്. ഇ മാസം മുപ്പതാം തിയതി ഞാറാഴ്ച പിതാവ് വീണ്ടും മാഞ്ചസ്റ്ററില്‍ എത്തിച്ചേരും.മെത്രാഭിഷേകത്തെ തുടര്‍ന്നുള്ള പ്രൗഢ ഗംഭീരമായ സ്വീകരണം അന്നേദിവസമാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് സണ്ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷ പരിപാടികളില്‍ മുഖ്യ അതിഥി ആയി പിതാവ് പങ്കെടുക്കും.
unnamed-26
ഇന്നലെ നടന്ന സണ്ഡേ സ്‌കൂള്‍ കുട്ടികള്‍ മാറ്റുരച്ച ആര്‍ട്‌സ് ഫെസ്റ്റ് വീറും വാശിയും നിറഞ്ഞതായി.രണ്ടു വേദികളില്‍ ഒരേസമയം നടന്ന മത്സരങ്ങള്‍ ഏറെ വൈകിയാണ് സമാപിച്ചത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more