1 GBP = 125.62
breaking news

മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷാമിന് പുതിയ നേതൃത്വം; ജിസ്മോൻ പോൾ പ്രസിഡന്റ്, ജോമോൻ വർഗീസ് സെക്രട്ടറി

മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷാമിന് പുതിയ നേതൃത്വം; ജിസ്മോൻ പോൾ പ്രസിഡന്റ്, ജോമോൻ വർഗീസ് സെക്രട്ടറി

ഹോർഷാം: മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷാമിന്റെ (MCH) വാർഷിക പൊതുയോഗവും 2026–2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും ഒക്ടോബർ 30-ന് സെന്റ് ജോൺസ് ചർച്ച് ഹാളിൽ നടന്നു.

പൊതുയോഗത്തിൽ കഴിഞ്ഞ രണ്ട് വർഷത്തെ വാർഷിക പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടുകളും അവതരിപ്പിച്ച് ചർച്ചകൾക്കുശേഷം അംഗീകരിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി ഭേദഗതികൾ വരുത്തിയ പുതിയ ബൈലോയും പൊതുയോഗം പാസാക്കി.

പുതിയ ഭാരവാഹികളായി ജിസ്മോൻ പോൾ (പ്രസിഡന്റ്), മാർട്ടിൻ വർഗീസ് (വൈസ് പ്രസിഡന്റ്), ജോമോൻ വർഗീസ് (സെക്രട്ടറി), നിന്റു രാധാകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), ആന്റണി തെക്കേപ്പറമ്പിൽ (ട്രഷറർ), പോൾ ജോസഫ് (ജോയിന്റ് ട്രഷറർ), ആൻസൺ മാത്യു (പി.ആർ.ഒ.), പ്രശാന്ത് മോഹൻ (അസിസ്റ്റന്റ് പി.ആർ.ഒ.), ജോമോൻ പുത്തൻപുരയ്ക്കൽ (പ്രോഗ്രാം കോർഡിനേറ്റർ), ബിനു കൂട്ടുങ്ങൽ (സ്പോർട്സ് കോർഡിനേറ്റർ), ടോജോ രാജു (അസിസ്റ്റന്റ് സ്പോർട്സ് കോർഡിനേറ്റർ), ബൈജു യാക്കോബ്, സാംസൺ പോൾ, അഗസ്റ്റിൻ ബേബി (ഫുഡ് കമ്മിറ്റി), പ്രീജ വർഗീസ്, സ്റ്റെഫി ജോസ് (കൾച്ചറൽ കോർഡിനേറ്റർമാർ), ലൂക്കോസ് തോമസ് (ചാരിറ്റി കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

പൊതുയോഗത്തോടനുബന്ധിച്ച് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സ്നേഹവിരുന്നും സംഘടിപ്പിച്ചു.

വരും വർഷങ്ങളിൽ സംഘടനയുടെ ഐക്യവും അംഗങ്ങളുടെ ക്ഷേമവും മുൻനിർത്തി സാമൂഹിക, സാംസ്കാരിക, കായിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും പുതുതലമുറയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി എംസിഎച്ചിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുകയാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്നും പ്രസിഡന്റ് ജിസ്മോൻ പോൾ പൊതുയോഗത്തെ അറിയിച്ചു. പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ അംഗങ്ങൾ കരഘോഷങ്ങളോടെ സ്വാഗതം ചെയ്യുകയും പുതിയ നേതൃത്വത്തിന് പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു.

പൊതുയോഗത്തിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച എല്ലാ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more