1 GBP = 125.62
breaking news

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടൻ കുതിപ്പ്; 18 പോയിന്റുമായി മലപ്പുറം രണ്ടാമത്

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടൻ കുതിപ്പ്; 18 പോയിന്റുമായി മലപ്പുറം രണ്ടാമത്


കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ പാലക്കാടൻ കുതിപ്പ്. രാവിലെ നടന്ന 3000 മീറ്ററിൽ മൂന്ന് സ്വർണം പാലക്കാട് സ്വന്തമാക്കി. 3000 മീറ്റർ സീനിയർ ആൺകുട്ടികളിൽ മലപ്പുറത്തിനാണ് സ്വർണം. ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ മലപ്പുറത്തിന്റെ മുഹമ്മദ് ഫഹദ് സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർഗോഡിന്റെ സോനയും സ്വർണ്ണം കരസ്ഥമാക്കി. 400 മീറ്റർ ഓട്ടത്തിൽ സീനിയർ ജൂനിയർ വിഭാഗങ്ങളെ ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി വൈകിട്ട് ഫൈനൽ നടക്കും. പോയിൻറ് പട്ടികയിൽ പാലക്കാട് ആണ് ഒന്നാമത്. അത്‍ലറ്റിക്സിൽ മൂന്ന് സ്വർണവും 2 വെള്ളിയും 2 വെങ്കലവുമടക്കം 23 പോയിന്റ് ആണ് നേടിയിരിക്കുന്നത്. 18 പോയിന്റുമായി മലപ്പുറം തൊട്ടു പിന്നിലുണ്ട്.

അതേസമയം, കേരള സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ താരങ്ങൾ കഴിക്കുന്ന പ്രഭാത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് പരാതി ഉയർന്നു. രാവിലെ ഭക്ഷണം കഴിക്കാൻ എത്തിയവർക്ക് പുട്ടും പഴത്തിനുമൊപ്പമാണ് പുഴുവിനെയും കിട്ടിയത്. ഇന്നലെ ഭക്ഷണം കൊടുക്കാതെ ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾപ്പെടെയുള്ളവരെ പട്ടിണിക്കിട്ട സംഘാടകരുടെ പുതിയ സമ്മാനം. പരാതിക്കൊപ്പം പുഴുവിനെയും സംഘാടകർക്ക് സമർപ്പിച്ചിട്ടുണ്ട് രക്ഷിതാക്കൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more