1 GBP = 125.62
breaking news

പരിശുദ്ധ മാതാവിൻ്റെയും വിശുദ്ധ തോമാശ്ലിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാൾ ആഘോഷം ക്രോളിയിൽ

പരിശുദ്ധ മാതാവിൻ്റെയും വിശുദ്ധ തോമാശ്ലിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാൾ ആഘോഷം ക്രോളിയിൽ

ക്രോളി: യുകെയിലെ ക്രോളിയിലുള്ള ടിൽഗേറ്റ് വേ സെന്റ് ബെർണഡെറ്റ്സ് ദേവാലയത്തിൽ ഔർ ലേഡി ഓഫ് കൺസൊലേഷൻ പ്രൊപ്പോസ്ഡ് മിഷന്റെ ആഭിമുഖ്യത്തിൽ സംയുക്ത തിരുനാൾ 2026 ഒക്ടോബർ 25 ഞായറാഴ്ച ആഘോഷിച്ചു. പരിശുദ്ധ മാതാവിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ചാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

തിരുനാൾ ദിനത്തിൽ ഉച്ചയ്ക്ക് 12.15-ന് കൊടിയേറ്റത്തോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് 12.20-ന് തിരുസ്വരൂപ വെഞ്ചരിപ്പും 12.25-ന് പ്രസുദേന്തി വാഴ്ചയും നടന്നു. 12.30-ന് ആഘോഷമായ തിരുനാൾ കുർബാന മിഷൻ ഡയറക്ടർ ഫാ: ജിമ്മി മറ്റത്തിലിൻ്റെ നേതൃത്വത്തിൽ നടന്നു. തുടർന്ന് പ്രദക്ഷിണവും അമ്പെഴുന്നള്ളിപ്പും സ്നേഹവിരുന്നും നടന്നു. മതബോധന വിദ്യാർഥികളുടെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികളും അരങ്ങേറുകയുണ്ടായി.

മിഷൻ ഡയറക്ടർ ഫാ. ജിമ്മി മറ്റത്തിൽ, ട്രസ്റ്റിമാരായ ബൈജു യാക്കോബ്, അജിൽ ജയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.
തിരുന്നാൾ നടത്തിപ്പിനായി ജിൻ്റോ,ജോസ്, ആൻസൺ, അരുൺ, ജസ്റ്റിൻ, ജിയോ, ജോഷി, മെബിൻ, സോബിൻ, ജോസഫ്, മാർട്ടിൻ, ഷൈല, ജൂബി, ജോമി, ജോമോൻ, തേജു എന്നിവരടങ്ങിയ കമ്മാറ്റിയും രൂപീകരിച്ചിരുന്നു. വിമൻസ് ഫോറം, ഗായക സംഘം, മറ്റു വിവിധ കമ്മിറ്റികളുടേയും ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ പെരുന്നാൾ ആഘോഷമായി നടത്തുകയുണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more