1 GBP = 125.62
breaking news

വിമാനത്താവളങ്ങളിൽ പാസ്‌പോർട്ട് ആവശ്യമില്ലാത്ത കോൺടാക്ട്ലെസ് ഇ-ഗേറ്റ് സംവിധാനവുമായി ബ്രിട്ടൻ

വിമാനത്താവളങ്ങളിൽ പാസ്‌പോർട്ട് ആവശ്യമില്ലാത്ത കോൺടാക്ട്ലെസ് ഇ-ഗേറ്റ് സംവിധാനവുമായി ബ്രിട്ടൻ

ലണ്ടൻ: യുകെയിൽ എത്തുന്ന യാത്രക്കാർക്ക് പാസ്‌പോർട്ട് കാണിക്കാതെ തന്നെ വിമാനത്താവളങ്ങളിലെ ‘ഇ-ഗേറ്റുകൾ’ വഴി കടന്നുപോകാൻ കഴിയുന്ന പുതിയൊരു ‘കോൺടാക്റ്റ്‌ലെസ്’ സംവിധാനം സർക്കാർ പ്രഖ്യാപിച്ചു.

2027-ന്റെ തുടക്കത്തോടെ യുകെയിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന് മുന്നോടിയായി, ഇന്നലെ മുതൽ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് വിമാനത്താവളം ഇത് ലഭ്യമാക്കുന്ന ആദ്യ വിമാനത്താവളമായി മാറിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയാണ് ഈ സംവിധാനത്തിൽ ഉപയോഗിക്കുന്നത്. യാത്രക്കാർ ഇ-ഗേറ്റിന് അടുത്തെത്തുമ്പോൾ അവരുടെ ചിത്രം പകർത്തുകയും, അത് ഇമിഗ്രേഷൻ, യാത്രാ, പാസ്‌പോർട്ട് വിവരങ്ങളുമായി ഒത്തുനോക്കുകയും ചെയ്യുന്നു. വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയാൽ ഗേറ്റ് തനിയെ തുറക്കും.

പാസ്‌പോർട്ട് ഉപയോഗിക്കുന്ന രീതിയെ അപേക്ഷിച്ച് പുതിയ കോൺടാക്റ്റ്‌ലെസ് സംവിധാനം 25% വരെ വേഗതയുള്ളതാണെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞതായി അധികൃതർ വ്യക്തമാക്കി.
കൂടുതൽ പരിശോധനകൾ ആവശ്യമായി വന്നാൽ, യാത്രക്കാർക്ക് തങ്ങളുടെ പാസ്‌പോർട്ട് റീഡറിൽ വെക്കേണ്ടി വരികയോ അല്ലെങ്കിൽ ബോർഡർ ഫോഴ്‌സ് ഉദ്യോഗസ്ഥനെ സമീപിക്കാൻ നിർദ്ദേശം ലഭിക്കുകയോ ചെയ്തേക്കാം. എല്ലാ ഇ-ഗേറ്റുകളും ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യും. അതേസമയം, യാത്രക്കാർ എപ്പോഴും പാസ്‌പോർട്ട് കൈവശം സൂക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more