1 GBP = 127.91
breaking news

ആർ സി എന്നിൽ രണ്ടാം തവണയും വെന്നിക്കൊടി പാറിച്ച് ബിജോയ് സെബാസ്റ്റിയൻ

ആർ സി എന്നിൽ രണ്ടാം തവണയും വെന്നിക്കൊടി പാറിച്ച് ബിജോയ് സെബാസ്റ്റിയൻ

ലണ്ടൻ: യുകെയിലെ നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിൽ (ആര്‍സിഎന്‍) തുടർച്ചയായി രണ്ടാം തവണയും വെന്നിക്കൊടി പാറിച്ച് മലയാളിയായ ബിജോയ് സെബാസ്റ്റിയൻ. ആര്‍സിഎന്‍ പ്രസിഡന്റായി ചരിത്ര വിജയവുമായാണ് ബിജോയ് സെബാസ്റ്റിയന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഡോ. പേഷ്യന്‍സ് ബമിസായെ, അമരാച്ചി ഉകൈറോ, സ്റ്റീവ് വാട്ട്‌സണ്‍ എന്നിവരെ തോല്‍പ്പിച്ചാണ് ബിജോയ് വീണ്ടും ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

രണ്ടു വര്‍ഷ കാലാവധിയില്‍ 2027 ജനുവരി 1ന് അദ്ദേഹം ചുമതലയേല്‍ക്കും. യുകെ മലയാളികളുടെ വന്‍ പിന്തുണയാണ് ബിജോയെ വീണ്ടും നേതൃ സ്ഥാനത്ത് എത്താന്‍ സഹായിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവിലെ ബിജോയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം. 2024 ലെ ചരിത്ര വിജയത്തിന് ശേഷം വീണ്ടും ബിജോയ് അംഗങ്ങളുടെ വിശ്വാസം നേടിയിരിക്കുകയാണ്.

ആദ്യ കാലയളവിൽ ആരംഭിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയെന്നതാണ് രണ്ടാം ഊഴത്തിൽ ബിജോയ് സെബാസ്റ്റ്യന്റെ പ്രഥമ പരിഗണന. ശമ്പള പരിഷ്കരണവും, നേഴ്സുമാർക്കായി അഡ്വാൻസ്ഡ് ട്രെയിനിങ് സംവിധാനങ്ങളൊരുക്കുക, എല്ലാ ബാൻഡുകളിലേക്കും തൊഴിൽ മൂല്യനിർണ്ണയം വ്യാപിക്കുക തുടങ്ങിയവയാണ് ബിജോയ് ലക്ഷ്യം വയ്ക്കുന്നത്.

ആര്‍സിഎന്‍ പോലുള്ള വലിയൊരു നഴ്‌സിങ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് ഒരു മലയാളി തുടര്‍ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് യുകെയിലെ നഴ്‌സിങ് സമൂഹത്തിലെ മലയാളികളുടെ കരുത്തു കൂടി തെളിയിക്കുന്ന ഒന്നാണ്. ആര്‍സിഎന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജോയ് സെബാസ്റ്റിയന് യുക്മ ദേശീയ നേതൃത്വം ആശംസകൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more