1 GBP = 129.39
breaking news

ചെറു ബോട്ടുകളിൽ അനധികൃതമായെത്തുന്നവരുടെ എണ്ണത്തിൽ കുറവ്; പുതിയ തന്ത്രങ്ങളുമായി മനുഷ്യക്കടത്ത് സംഘം

ചെറു ബോട്ടുകളിൽ അനധികൃതമായെത്തുന്നവരുടെ എണ്ണത്തിൽ കുറവ്; പുതിയ തന്ത്രങ്ങളുമായി മനുഷ്യക്കടത്ത് സംഘം

ലണ്ടൻ: അനധികൃതമായി ചെറിയ ബോട്ടുകളിൽ യുകെയിലേക്ക് എത്തുന്നവരുടെ എണ്ണത്തിലുണ്ടായ കുറവ്, മനുഷ്യക്കടത്ത് സംഘങ്ങളെ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്. അടുത്തിടെ യുകെ തീരങ്ങളിൽ കണ്ടതുപോലുള്ള വലിയ ബോട്ടുകൾ (മെഗാ-ഡിംഗികൾ) കൂടുതൽ തയ്യാറാക്കപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.

അടുത്തിടെ റെക്കോർഡ് എണ്ണമായ 230 കുടിയേറ്റക്കാരുമായി യുകെയിലേക്ക് നീങ്ങിയ 15 മീറ്റർ നീളമുള്ള ചെറിയ ബോട്ടിന്റെ ചിത്രം പത്രങ്ങളുടെയും രാഷ്ട്രീയക്കാരുടെയും രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇംഗ്ലീഷ് ചാനൽ വഴിയുള്ള അനധികൃത യാത്രകളുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് മന്ത്രിമാർക്കെതിരെ ആരോപണമുയർന്നു. ഇടപെടൽ നടത്തിയില്ലെന്ന പേരിൽ ഫ്രഞ്ച് പോലീസും വിമർശിക്കപ്പെട്ടു.

ഫ്രാൻസിന്റെ വടക്കൻ തീരങ്ങളിൽ നിന്നാണ് മനുഷ്യക്കടത്തുകാർ പുതിയ തന്ത്രങ്ങൾ മെനയുന്നതെന്നാണ് റിപ്പോർട്ട്. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ ബിബിസി സംഘത്തിനുനേരെ കല്ലെറിയുകയും ക്യാമറാമാന് പരിക്കേൽപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അവരുടെ പക്കലുള്ള ചെറിയ ബോട്ടുകളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് സംഘം കണ്ടെത്തി. അതിനാൽ തന്നെ പരസ്പരം മത്സരിച്ചിരുന്ന ക്രിമിനൽ സംഘങ്ങൾ ഇപ്പോൾ ഒത്തുചേർന്ന് പ്രവർത്തിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ‘മെഗാ-ഡിംഗി’ പോലുള്ള വലിയ ബോട്ടുകളിൽ കൂടുതൽ കുടിയേറ്റക്കാരെ കയറ്റി അയക്കുന്ന രീതിയാണ് അവർ ഇപ്പോൾ അവലംബിക്കുന്നത്.

അതേസമയം കുടിയേറ്റക്കാരുടെ വരവ് തടയുന്നതിനായി ഫ്രഞ്ച് തീരത്ത് പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടികൾ യുകെയും ഫ്രാൻസും പ്രഖ്യാപിച്ചുവരികയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more