1 GBP = 126.67

ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു, അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണമെന്ന് കുടുംബം

ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു, അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണമെന്ന് കുടുംബം

ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പിൽ നിന്നാണ് തീ പടർന്നത്. പൊങ്കാലയിൽ പങ്കെടുക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തിൽ പൊലീസിന്റെയും സംഘാടകരുടെയും അനാസ്ഥക്കെതിരെ കുടുംബം രംഗത്തെത്തി.

അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണം എന്ന് മരിച്ച കോഴിക്കോട് സ്വദേശി വിജിഷയുടെ കുടുംബം പറയുന്നു. വിഷയം പോലീസിന്റെയും സംഘാടകരുടെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി എടുത്തില്ലെന്നും കുടുംബം പറഞ്ഞു.

പൊള്ളലേറ്റ വിജിഷ തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായ വിജിഷയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more