1 GBP = 123.14
breaking news

ആരും പറഞ്ഞിട്ടല്ല പൈസ കൊടുത്തത്, പാർട്ടി അനുഭാവി ആയതുകൊണ്ട് തുക കൈമാറി’; പെൻഷൻ കൈമാറിയ വിഷയത്തിൽ മുൻ നിലപാട് മാറ്റി മൊയ്തിൻ

ആരും പറഞ്ഞിട്ടല്ല പൈസ കൊടുത്തത്, പാർട്ടി അനുഭാവി ആയതുകൊണ്ട് തുക കൈമാറി’; പെൻഷൻ കൈമാറിയ വിഷയത്തിൽ മുൻ നിലപാട് മാറ്റി മൊയ്തിൻ

ക്ഷേമ പെൻഷൻ കൈമാറിയ വിഷയത്തിൽ മുൻ നിലപാട് മാറ്റി മൊയ്തിൻ. പാർട്ടിയോടുള്ള അനുഭവം കൊണ്ടാണ് തുക കൈമാറിയതെന്ന് മൊയ്തിൻ പറഞ്ഞു. ആരും പറഞ്ഞിട്ടല്ല പൈസ കൊടുത്തത്. എം വി ഗോവിന്ദന് മൊയ്തിൻ പെൻഷൻ തുക നൽകിയത് പാർട്ടി നേതാക്കൾ പറഞ്ഞിട്ടാന്നെന്ന് മൊയ്തിൻ തന്നെ നേരത്തെ പറഞ്ഞിരുന്നു

പാർട്ടിയോട് വലിയ കൂറ് ഉള്ളത് കൊണ്ടാണ് പെൻഷൻ തുക നൽകിയതെന്ന് മൊയ്തീൻ പറഞ്ഞു. ആരും പറഞ്ഞിട്ടല്ല പണം നൽകിയതെന്നാണ് നിലവില്‍ മൊയ്തീന്‍റെ വിശദീകരണം. സിപിഐഎമ്മിന്‍റെ വികസന മുന്നേറ്റ ജാഥയ്ക്കിടെ ഇയാൾ എംവി ഗോവിന്ദന് പണം നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ മൊയ്തീന്‍റെ ആദ്യ വിശദീകരണം ഇങ്ങനെയായിരുന്നില്ല.

സ്വമനസാലെ പോയി പെൻഷൻ പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്നുമാണ് ഇദ്ദേഹം ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ആദ്യ പ്രതികരണം ഇപ്പോൾ തിരുത്തി പറയുകയാണ്. പണം നൽകിയത് സ്വന്തം ഇഷ്ടപ്രകാരം ആണെന്ന് മൊയ്തീൻ പറയുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more