1 GBP = 122.85
breaking news

മണിപ്പൂരിൽ പുതിയ സർക്കാർ; മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു

മണിപ്പൂരിൽ പുതിയ സർക്കാർ; മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു

മണിപ്പൂർ മുഖ്യമന്ത്രിയായി ബിജെപി നേതാവും സിങ് ജൈമ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു. കുക്കി – നാഗ വിഭാഗങ്ങളിൽ നിന്നായി രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

മണിപ്പൂർ ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് കുമാർ ഭല്ലയാണ് സത്യവാചകം ചൊല്ലി കൊടുത്തത്. മണിപ്പൂരിൽ സമാധാന അന്തരിക്ഷം കൊണ്ടുവരാൻ കഴിയുമെന്ന് ആണ് പ്രതീക്ഷ എന്നും 2047ൽ മണിപ്പൂർ വീക്ഷിത് ഭാരതിൽ പ്രധാന പങ്ക് വഹിക്കുമെന്നും മുഖ്യമന്ത്രി യുംനാം ഖേംചന്ദ് പറഞ്ഞു.

കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവ് നെംചാ കിപ്ജെനും നാഗ വിഭാഗത്തിൽ നിന്നുള്ള ലോസി ദിഖോയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. ഡൽഹിയിൽ നിന്ന് ഓൺലൈനായി ആണ് നെംചാ കിപ്ജെൻ സത്യപ്രതിജ്ഞ ചെയ്തത് ബിജെപിയിൽ നിന്നും നാഗ പീപ്പിൾസ് പാർട്ടിയിൽ നിന്നും ഒരോ എം എൽ എ മാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കുക്കി മെയ്തയ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ഒരുവർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു സർക്കാർ രൂപീകരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more