1 GBP = 122.94
breaking news

സില്‍വര്‍ ലൈന്‍ അവസാനിച്ചു, ശേഷിക്കുന്നത് മഞ്ഞക്കുറ്റികള്‍ മാത്രം, ഇനി ആര്‍ആര്‍ടിഎസ്

സില്‍വര്‍ ലൈന്‍ അവസാനിച്ചു, ശേഷിക്കുന്നത് മഞ്ഞക്കുറ്റികള്‍ മാത്രം, ഇനി ആര്‍ആര്‍ടിഎസ്

ഏറെ കൊട്ടിഘോഷിച്ച സില്‍വര്‍ ലൈന്‍ പദ്ധതി ഒടുവില്‍ സര്‍ക്കാരും ഉപേക്ഷിച്ചു. കെ റെയില്‍ വരും എന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം. എന്നാല്‍ കേരളത്തില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ടുപോവാന്‍ കഴിയാതെ വരികയായിരുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള അതിവേഗ റെയില്‍ പദ്ധതിയായിരുന്നു സില്‍വര്‍ ലൈന്‍. നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് എത്തുമെന്നതായിരുന്നു പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയായി സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. എന്നാല്‍, ജനവാസ കേന്ദ്രങ്ങളിലൂടെയുളള സില്‍വര്‍ ലൈനിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ ഉയരുകയായിരുന്നു. സില്‍വര്‍ ലൈന്‍ കടന്നു പോകാനായി കണ്ടെത്തിയ സ്ഥലങ്ങളില്‍ സര്‍വേ നടത്തി മഞ്ഞക്കുറ്റി സ്ഥാപിക്കല്‍ ആരംഭിച്ചതോടെ പ്രതിഷേധവും കനത്തു. പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ വ്യാപകമായി അറസ്റ്റ് ചെയ്തു നീക്കി മഞ്ഞക്കുറ്റി സ്ഥാപിക്കാന്‍ ശ്രമിച്ചതോടെ കേരളത്തില്‍ നിരവധിയിടങ്ങളില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more