1 GBP = 121.77
breaking news

‘തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനാണ് ആഗ്രഹം;മത്സരിക്കാന്‍ താത്പര്യമില്ല’; ഗുരുവായൂരില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മുരളീധരന്റെ മറുപടി

‘തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനാണ് ആഗ്രഹം;മത്സരിക്കാന്‍ താത്പര്യമില്ല’; ഗുരുവായൂരില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മുരളീധരന്റെ മറുപടി

തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനാണ് താത്പര്യമെന്നും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കെ മുരളീധരന്‍. ബാക്കിയെല്ലാം പാര്‍ട്ടി പറയുമെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരനെ ഗുരുവായൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു പ്രതികരണം.

ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമവാര്‍ത്ത മാത്രം. ഞാന്‍ ഗുരുവായൂരപ്പന്റെ ഭകതന്‍. അത്ര മാത്രം. തിരുവനന്തപുരത്തു നിന്ന് പ്രവര്‍ത്തിക്കാനാണ് താത്‌ര്യം. നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനാണ് താല്പര്യം. മത്സരിക്കാന്‍ ആഗ്രഹമില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജനുവരിയില്‍ മാത്രമേ ആരംഭിക്കൂ. ബാക്കിയെല്ലാം പാര്‍ട്ടി പറയും പോലെ എന്നും മുരളീധരന്‍ പറഞ്ഞു. ഞാന്‍ നിലവില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വത്തെ സഹായിക്കുകയാണ് – അദ്ദേഹം വ്യക്തമാക്കി.

ഗുരുവായൂര്‍-പട്ടാമ്പി സീറ്റുകള്‍ കോണ്‍ഗ്രസും ലീഗും വെച്ചുമാറുന്നത് ആലോചനയിലെന്ന വിവരവും പുറത്ത് വന്നു. സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. മുരളീധരന്റെ സ്വീകാര്യതയ്ക്ക് കുറവില്ലെന്നും ,പാര്‍ട്ടി പറയുന്ന സ്ഥാനാര്‍ഥി ആരായാലും കുഴപ്പമില്ലെന്നും DCC അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more