1 GBP = 121.04
breaking news

‘No logic only madness, പിണറായി സർക്കാർ’: മുഖ്യമന്ത്രിക്കെതിരെ സന്ദീപ് വാര്യർ

‘No logic only madness, പിണറായി സർക്കാർ’: മുഖ്യമന്ത്രിക്കെതിരെ സന്ദീപ് വാര്യർ

പാരഡി ​ഗാനത്തിന്റെ പേരിൽ കേസെടുത്തത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിമർശനം. ‘No logic only madness, പിണറായി സർക്കാർ’ എന്നായിരുന്നു സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. No logic only madness, എന്ന ടാഗ് ലൈനോടെ ദിലീപ് ചിത്രം ഭഭബ ഇന്ന് റിലീസ് ആയിരുന്നു.

പാരഡി ​ഗാനത്തിന്റെ പേരിൽ കേസെടുത്തത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു. പാരഡി ​ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതെല്ലെന്നും വി ഡി സതീശൻ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമെന്ന് വിഡി സതീശൻ വിമർശിച്ചു. സംഘപരിവാറിന്റെ അതേ കളിയാണ് കേരളത്തിൽ സിപിഐഎമ്മും കളിക്കുന്നത്. സാംസ്കാരിക ലോകത്തിന് മുന്നിൽ മുഖ്യമന്ത്രി തലകുനിച്ച് നിൽക്കണമെന്നും വിഡി സതീശൻ പറഞ്ഞു. തീവ്ര വലതുപക്ഷ സർക്കാരുകളുടെ അതേ നയമാണ് ഇടതുപക്ഷ സർക്കാരിനും. ഈ നിലപാട് കേരളത്തിന് അപമാനമെന്നും വി ഡി സതീശൻ ‌കുറ്റപ്പെടുത്തി.അതേസമയം അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിസല്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ. കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി ഉത്തരവ് നാളെ പരിഗണിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more