1 GBP = 120.05
breaking news

റാഷിദ്ഖാന് രണ്ടാം വിവാഹം, വിവരങ്ങള്‍ പരസ്യമാക്കി താരം; വധു അഫ്ഗാനിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍

റാഷിദ്ഖാന് രണ്ടാം വിവാഹം, വിവരങ്ങള്‍ പരസ്യമാക്കി താരം; വധു അഫ്ഗാനിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍

അഫ്ഗാന്‍ ദേശീയ ക്രിക്കറ്റ് താരം റാഷിദ് ഖാനുമായുള്ള വിവാഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ വഷ്മ അയൂബി. ഇതോടെ റാഷിദ്ഖാനെയും വഷ്മ അയ്യൂബിയെയും ചുറ്റിപ്പറ്റി സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ പങ്കുവെച്ചിരുന്ന ഊഹാപോഹങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്. ആദ്യം റാഷിദ്ഖാന്‍ തന്നെയാണ് തന്റെ എക്‌സ് എക്കൗണ്ടിലൂടെ വിവാവഹം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ വധു ആരാണെന്ന വിവരങ്ങള്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നില്ല. റാഷിദിന്റെ പോസ്റ്റ് വഷ്മി അയ്യൂബി റിപോസ്റ്റ് ചെയ്തതോടെയാണ് വധു വഷ്മി അയ്യൂബി തന്നെയായിരിക്കാമെന്ന വിവരങ്ങള്‍ പുറത്തെത്തിയത്. റാഷിദ്ഖാന്റെ രണ്ടാം വിവാഹമാണിത്.

അതേ സമയം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനും സ്വകാര്യതയെ മാനിക്കാനും അഭ്യര്‍ഥിച്ചു കൊണ്ടാണ് വഷ്മി അയൂബി എക്‌സിലെ തന്റെ കുറിപ്പ് തുടങ്ങിയിരിക്കുന്നത്. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോകളും ചിത്രങ്ങളും തന്റേതല്ലെന്നും ആളുകള്‍ തന്റെ പേര് ഊഹാപോഹങ്ങള്‍ക്കൊപ്പം വലിച്ചിഴക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും തനിക്ക് മനോഹരമായൊരു ജീവിതമുണ്ടെന്നും അവര്‍ എക്‌സില്‍ കുറിച്ചു. നെതര്‍ലന്‍ഡ്സില്‍ റാഷിദ് ഖാന്‍ ചാരിറ്റി ഫൗണ്ടേഷന്റെ ചടങ്ങിനിടയില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്. താരത്തിനൊപ്പം നില്‍ക്കുന്ന സുന്ദരി ആരാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തമായതോടെയാണ് റാഷിദ്ഖാന്‍ കുറിപ്പുമായി എത്തിയത്. ആ സുന്ദരി തന്റെ ഭാര്യയാണെന്നും തങ്ങള്‍ ഒരുമിച്ചാണെന്നും ഒന്നും മറക്കാനില്ലെന്നും വ്യക്തമാക്കിയ റാഷിദ് രണ്ടാംവിവാഹം സ്ഥിരീകരിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more