1 GBP =
breaking news

വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസിന് പുതിയ നേതൃത്വം

വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസിന് പുതിയ നേതൃത്വം

വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് 2025-2027 ലേക്കുള്ള നേതൃത്വം ഷാർജയിൽ നടന്ന ഗ്ലോബൽ കോൺഫെറൻസിൽ സ്ഥാനമേറ്റെടുത്തു. ചെയർമാനായി ഗുലാം ഹമീദ് ഫൈസലും ,പ്രസിഡന്റായി ഷമീം കാട്ടാക്കടയും ,ജനറൽ സെക്രട്ടറിയായി അഷ്‌റഫ് ആലുവയും ട്രഷറർ ആയി അജീം ജലാലുദീനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി സാമുവൽ ജോൺസ് (അഡ്മിനിസ്ട്രേഷൻ ),ദിനേശൻ നടുക്കണ്ടിയിൽ (ഓർഗനൈസഷൻ ഡെവലൊപ്മെന്റ് ),വൈസ് ചെയർമാന്മാരായി അബ്ദുൽ സലാം ,നവാസ് സലാഹുദീൻ ,വൈസ് ചെയർപേഴ്സൺ ഷംല നജീബ് ,ജോയിന്റ് സെക്രട്ടറി ദിലീപ് കുമാർ ,ജോയിന്റ് ട്രഷറർ രഞ്ജു രാജിനെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി മൂസക്കോയ മുഖ്യ രക്ഷാധികാരിയായും നജീബ് അരഞ്ഞിക്കൽ അഡ്വൈസറി ബോർഡ് ചെയർമാൻ ആയും യാസ്സർ അറാഫത്ത് പ്രോഗ്രാം കൺവീനർ ആയും തിരഞ്ഞെടുത്തു. ഷഫീക് സീ.കെ ,മുഹമ്മദ് ഷമീർ,അഭിഷേക് സത്യൻ,അർച്ചന അഭിഷേക്,അനുപമ ദിലീപ്,റൈനി ബാബു എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി തിരഞ്ഞെടുത്തു. ഇതോടെപ്പം സംഘടനയുടെ വിവിധ ഫോറങ്ങളായ വിമൺ കൗൺസിൽ,ബിസിനസ്സ് ഫോറം,കിഡ്‌സ് ഫോറം എന്നിവയുടെ ഭാരവാഹികളും ചുമതലയേറ്റു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more