1 GBP =
breaking news

വയലാര്‍ അവാര്‍ഡ് ഇ.സന്തോഷ് കുമാറിന്; പുരസ്‌കാരം ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്ക്

വയലാര്‍ അവാര്‍ഡ് ഇ.സന്തോഷ് കുമാറിന്; പുരസ്‌കാരം ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്ക്


49ാത് വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന്‍ എന്ന കൃതിക്കാണ് പുരസ്‌കാരം.ഒക്ടോബര്‍ 27 തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. അഭയാര്‍ത്ഥി പാലായന പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയുന്ന നോവലാണ് തപോമയിയുടെ അച്ഛന്‍.

കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള അഭയാര്‍ഥി കുടുംബത്തിന്റെ കഥ പറയുന്ന ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛനാണ് ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരം. രാജ്യത്തെ അഭയാര്‍ഥി പാലായന പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്ത് വിലയിരുത്തപ്പെട്ട നോവല്‍ കൂടിയാണ് തപോമയിയുടെ അച്ഛന്‍. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ഫലകവുമാണ് അവാര്‍ഡ്. ഈയടുത്തകാലത്ത് പുറത്തിറങ്ങിയതില്‍ പകരം വയ്ക്കാനില്ലാത്ത നോവലെന്ന രീതിയിലാണ് പുസ്തകത്തെ ജൂറിയ അംഗങ്ങള്‍ തിരഞ്ഞെടുത്തത്.

ഭാഷ കൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും തപോമയിയുടെ അച്ഛന്‍ അല്ലാതെ മറ്റൊരു കൃതിയെ കുറിച്ച് ചിന്തിക്കാന്‍ ആവില്ലെന്നും ജൂറി നിരീക്ഷിച്ചു. റ്റി ഡി രാമകൃഷ്ണന്‍, ഡോക്ടര്‍ എന്‍ പി ഹാഫിസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് നടക്കുമെന്നും ജൂറി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more