1 GBP = 127.74
breaking news

ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിച്ച  സംഗീത സന്ധ്യയിൽ   രാകേഷ് ബ്രഹ്മാനന്ദനും, നവീൻ മാധവും സംഗീത മഴ പെയ്യിച്ചു; രാകേഷ് ശങ്കരനും പോൾ ഗോപുരത്തിങ്കലിനും രത്ന പുരസ്‌കാരം നൽകി 

ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിച്ച  സംഗീത സന്ധ്യയിൽ   രാകേഷ് ബ്രഹ്മാനന്ദനും, നവീൻ മാധവും സംഗീത മഴ പെയ്യിച്ചു; രാകേഷ് ശങ്കരനും പോൾ ഗോപുരത്തിങ്കലിനും രത്ന പുരസ്‌കാരം നൽകി 

രാജേഷ് നാലാഞ്ചിറ (പി ആർ ഒ, ലണ്ടൻ മലയാള സാഹിത്യവേദി)

ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ഗായകൻ കെ പി ബ്രഹ്മാനന്ദൻറെ മകനും ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദൻ നയിക്കുന്ന ലൈവ് മ്യൂസിക് പ്രോഗ്രാം LALA 2025 സെപ്റ്റംബർ 20 ശനിയാഴ്ച്ച ബാർക്കിങിൽ റിപ്പിൾ സെന്റററിൽ നടത്തപ്പെട്ടു . വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടിയിൽ യുകെയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഔപചാരികമായ ഉദ്‌ഘാടനം പ്രസിദ്ധ ഹോളിവുഡ് സംവിധായകൻ ഡേവിഡ് ജെഫ്‌റി നിർവഹിച്ചു. ഹോളിവുഡ് നടൻ ലാമിൻ ടാമ്പായും ചടങ്ങിൽ പങ്കെടുത്തു. പ്രോഗ്രാം കോർഡിനേറ്റർ  ജിബി ഗോപാലൻ സ്വാഗതം ആശംസിച്ചു. കോർഡിനേറ്റർ രാജേഷ് നാലാഞ്ചിറ നന്ദിയും രേഖപ്പെടുത്തി.

ഈ വർഷത്തെ കെ പി ബ്രഹ്മാനന്ദൻ പുരസ്‌കാരം പ്രമുഖ ഗായകനും പ്രസിദ്ധ സംഗീത സംവിധായകനുമായിരുന്ന രവീന്ദ്രൻ മാഷിന്റെ മകനുമായ നവീൻ മാധവിന് പ്രസിദ്ധ ഹോളിവുഡ് സംവിധായകൻ ഡേവിഡ് ജെഫ്‌റി നൽകി . പ്രോഗ്രാമിനോടനുബന്ധിച്ചു് യുകെയിലും യൂറോപ്പിലെയും  കലാസാംസ്കാരിക സാമൂഹ്യ  രംഗത്തെ സംഭാവനകളെ മാനിച്ചു പ്രമുഖ  വ്യക്തികളെ പുരസ്‌കാരം നൽകി ആദരിച്ചു. . ജർമനിയിലെ അറിയപ്പെടുന്ന സംഘാടകനും ഗ്ലോബൽ മലയാളി ഫെഡറേഷൻ സ്ഥാപകനും ചെയർമാനും ലോക കേരള സഭാംഗവുമായ  പോൾ ഗോപുരത്തിങ്കൽ, യുകെയിൽ   ഹെൽത്ത് കെയർ രംഗത്ത് നിരവധി സ്ഥാപനങ്ങളുടെ ഉടമയും നിരവധി ഷോർട് ഫിലിമുകളിലും രണ്ടു സിനിമകളിലും അഭിനച്ചിട്ടുള്ള രാകേഷ് ശങ്കരൻ എന്നിവരെ രത്ന പുരസ്‌കാരം നൽകിയും   . യുവ എഴുത്തുകാരി സൗമ്യ കൃഷ്ണ, നഴ്സിംഗ് രംഗത്തും ബിസിനസ് രംഗത്തും വളരെ അംഗീകാരകങ്ങൾ നേടിയ അമ്പിളി മോബിൻ  എന്നിവരെ പ്രതിഭ പുരസ്‌കാരം നൽകിയും ആദരിച്ചു. പുരസ്‌കാരങ്ങൾ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ  സി എ ജോസഫ്, മുൻ എം ജി യൂണിവേഴ്സിറ്റി അധ്യാപകനും യുകെയിൽ യൂണിവേഴ്സിറ്റി റിസർച്ച് അസിറ്റന്റ് ആയി പ്രവർത്തിക്കുന്ന ഡോ. ജോഷി  ജോസ്., കൗൺസിലർ വരുൺ എന്നിവർ സമർപ്പിച്ചു. 

യുക്മ കലാമേളകളിൽ മിന്നും താരങ്ങളായി തിളങ്ങിയ  ടോണി അലോഷ്യസ്, ആനി  അലോഷ്യസ് എന്നിവരുടെ നൃത്തങ്ങൾ കാണികൾ 
ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. രാകേഷ്  ബ്രഹ്മാനന്ദൻ നയിച്ച ലൈവ് മ്യൂസിക് കാണികളെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ടു പോയി.
പഴയതും പുതിയതുമായ ഗാനങ്ങൾ ഒഴുകിയെത്തി. പ്രത്യേകിച്ചും  കെ പി ബ്രഹ്മാനന്ദൻ ആലപിച്ച ഗാനങ്ങൾ മകനിലോടെ കേട്ടത് വേറിട്ട അനുഭവം പ്രധാനം ചെയ്തു. എല്ലാവരും ആകാംഷയോടെ കാത്തിരുന്ന നവീൻ മാധവിന്റെ ഗാനങ്ങൾ വേദിയെ ഇളക്കി മറിച്ചു.   സൗപർണ്ണികയും ജെൻസിയും പരിപാടിയുടെ അവതാരകായിരുന്നു. ജിബി ഗോപാലൻ പ്രോഗ്രാം കോർഡിനേറ്റർ ആയി പ്രവർത്തിച്ചു. ലണ്ടൻ മലയാള സാഹിത്യവേദിയുടെ പതിനഞ്ചാം വാർഷീകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ  പങ്കെടുത്തവരെയും സഹകരിച്ചവരെയും ലണ്ടൻ മലയാള സാഹിത്യവേദി യുടെ സ്ഥാപകനും ജനറൽ കോർഡിനേറ്ററുമായ റജി നന്തികാട്ട് നന്ദി അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more