1 GBP = 127.48
breaking news

ഡാർട്ഫോർഡ് മലയാളി അസോസിയേഷന് നവനേതൃത്വം: സജീവ് എസ്. നായർ പ്രസിഡന്റ്; ജെറിൻ ജോസ് സെക്രട്ടറി

ഡാർട്ഫോർഡ് മലയാളി അസോസിയേഷന് നവനേതൃത്വം: സജീവ് എസ്. നായർ പ്രസിഡന്റ്; ജെറിൻ ജോസ് സെക്രട്ടറി

യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ഡാർട്ഫോർഡ് മലയാളി അസോസിയേഷൻ (DMA) ഈ വർഷത്തെ ഓണാഘോഷങ്ങൾ കഴിഞ്ഞ ശനിയാഴ്ച, സെപ്റ്റംബർ 13 ന് വിപുലമായ രീതിയിൽ സംഘടിപ്പിക്കുകയുണ്ടായി.

ഗ്രേവ്സെന്റിലെ റിവർസൈഡ് സെന്ററിൽ വർണാഭമായ പൂക്കളമൊരുക്കിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. യുക്മ ദേശീയ പ്രസിഡന്റ് ശ്രീ എബി സെബാസ്റ്റ്യൻ ഓണാഘോഷങ്ങൾക്ക് ആശംസകൾ അറിയിക്കാനായി സന്നിഹിതനായിരുന്നു.

തുടർന്ന് കുട്ടികൾക്കായി ഒരുക്കിയ കായിക മത്സരങ്ങളും, മുതിർന്നവർക്കായി ആവേശകരമായ വടംവലി മത്സരവും സംഘടിപ്പിച്ചിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം തിരുവാതിര, ഫ്യൂഷൻ ഡാൻസ് എന്നീ കലാരൂപങ്ങളും അരങ്ങേറിയിരുന്നു.

വൈകുന്നേരം ചേർന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ശ്രീ ജിന്റോ മാത്യു കഴിഞ്ഞ രണ്ട് വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയും, ഇക്കാലയളവിലെ സംരംഭങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ തന്ന DMA അംഗങ്ങളോടുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

തുടർന്ന്, ജനറൽബോഡി മീറ്റിംഗിൽ അടുത്ത രണ്ടു വർഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. താഴെ പറയുന്നവരാണ് പുതിയ പ്രവർത്തന സമിതി അംഗങ്ങൾ:

പ്രസിഡന്റ്: ശ്രീ. സജീവ് എസ്. നായർ
സെക്രട്ടറി: ശ്രീ. ജെറിൻ ജോസ്
ട്രെഷറർ: ശ്രീ. അജയ് ജോസഫ്
വൈസ് പ്രസിഡന്റ്: ശ്രീമതി മീന സുരേന്ദ്രൻ
ജോയിന്റ് സെക്രട്ടറി: ശ്രീമതി അനു കുന്നത്ത്

എക്സിക്യൂട്ടീവ് കമ്മിറ്റ അംഗങ്ങൾ:

  • മെൽബിൻ മാത്യു
  • ടോണി ജോസ്
  • ജിന്റോ മാത്യു
  • ഡിവിൻ വര്ഗീസ്
  • ആഷ്‌ലി തോമസ്

തെരഞ്ഞെടുപ്പിനുശേഷം നിയുക്ത പ്രസിഡന്റ് ശ്രീ. സജീവ് എസ്. നായർ തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന് മെമ്പർമാരോട് നന്ദി പറയുകയും, അസോസിയേഷൻ പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ എല്ലാവരുടെയും നിസ്സീമമായ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more