1 GBP = 126.05
breaking news

ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന സംഗീത സന്ധ്യ LALA 2025 സെപ്റ്റംബർ 20 ന് ; രാകേഷ് ബ്രഹ്മാനന്ദൻ നയിക്കുന്ന ലൈവ് പ്രോഗ്രാമിൽ പ്രമുഖ ഗായകൻ നവീൻ മാധവ്‌ പങ്കെടുക്കുന്നു.

ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന സംഗീത സന്ധ്യ LALA 2025 സെപ്റ്റംബർ 20 ന് ; രാകേഷ് ബ്രഹ്മാനന്ദൻ നയിക്കുന്ന ലൈവ് പ്രോഗ്രാമിൽ പ്രമുഖ ഗായകൻ നവീൻ മാധവ്‌ പങ്കെടുക്കുന്നു.

രാജേഷ് നാലാഞ്ചിറ ( പി ആർ ഒ, ലണ്ടൻ മലയാള സാഹിത്യവേദി )

ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ഗായകൻ കെ പി ബ്രഹ്മാനന്ദൻറെ മകനും ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദൻ നയിക്കുന്ന ലൈവ് മ്യൂസിക് പ്രോഗ്രാം LALA 2025 സെപ്റ്റംബർ 20 ശനിയാഴ്ച്ച ബാർക്കിങിൽ റിപ്പിൾ സെന്റററിൽ നടത്തപ്പെടുന്നു. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ യുകെയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.
വിവിധ രാജ്യങ്ങളിൽ സംഗീത പരിപാടികളുടെ ഭാഗമായി പങ്കെടുക്കുന്ന രാകേഷ് ബ്രഹ്മാനന്ദൻ പല ഭാഷകളിലായി നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്.

ഈ വർഷത്തെ കെ പി ബ്രഹ്മാനന്ദൻ പുരസ്‌കാരം പ്രമുഖ ഗായകനും പ്രസിദ്ധ സംഗീത സംവിധായകനുമായിരുന്ന രവീന്ദ്രൻ മാഷിന്റെ മകനുമായ നവീൻ മാധവിന് നൽകുന്നു. പ്രോഗ്രാമിനോടനുബന്ധിച്ചു് യുകെയിലും യൂറോപ്പിലെയും കലാസാംസ്കാരിക സാമൂഹ്യ രംഗത്തെ സംഭാവനകളെ മാനിച്ചു പ്രമുഖ വ്യക്തികളെ പുരസ്‌കാരം നൽകി ആദരിക്കുന്നു. ജർമനിയിലെ അറിയപ്പെടുന്ന സംഘാടകനും ഗ്ലോബൽ മലയാളി ഫെഡറേഷൻ സ്ഥാപകനും ചെയർമാനും ലോക കേരള സഭാംഗവുമായ പോൾ ഗോപുരത്തിങ്കൽ, ഹെൽത്ത് കെയർ രംഗത്ത് നിരവധി സ്ഥാപനങ്ങളുടെ ഉടമയും സാമൂഹ്യ പ്രവർത്തകനുമായ രാകേഷ് ശങ്കരൻ. നിരവധി ഷോർട് ഫിലിമുകളിലും രണ്ടു സിനിമകളിലും അഭിനച്ചിട്ടുണ്ടു രാകേഷ് ശങ്കരൻ . യുവ എഴുത്തുകാരി സൗമ്യ കൃഷ്ണ, നഴ്സിംഗ് രംഗത്തും ബിസിനസ് രംഗത്തും വളരെ അംഗീകാരകങ്ങൾ നേടിയ അമ്പിളി മോബിൻ, സോഷ്യൽ മീഡിയ രംഗത്ത് പ്രസിദ്ധയായ റീന ജോൺ എന്നിവരെ വേദിയിൽ ആദരിക്കും.

ലൈവ് ഓർക്കസ്ട്ര കൈകാര്യം ചെയ്യുന്നത് വളരെ പ്രഗത്ഭരായ കലാകാരന്മാരാണ്.യുകെയിൽ നിരവധി സ്റ്റേജ് ഷോകൾ നടത്തി പരിചയ സമ്പന്നനായ ജിബി ഗോപാലൻ പ്രോഗ്രാം കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു. സംഗീതത്തിന് പ്രാധാന്യം കൊടുത്ത് നടത്തുന്ന LALA 2025 കണ്ണിനും കാതിനും ഒരു വിരുന്നു തന്നെ ആയിരിക്കും. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കുന്നു. എല്ലാ കല സ്നേഹികളെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക റജി നന്തികാട്ട് (07852437505 ), ജിബി ഗോപാലൻ (07823840415).

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more