1 GBP = 127.70
breaking news

സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 30 ശനിയാഴ്ച്ച

സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 30 ശനിയാഴ്ച്ച

സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ (SMCA) ആഭിമുഖ്യത്തിൽ അതിഗംഭീരമായ ഓണാഘോഷം ഈ വരുന്ന ശനിയാഴ്ച ആഗസ്റ്റ് 30 നു സംഘടിപ്പിക്കപ്പെടുന്നു. ആഘോഷം രാവിലെ 11മണി മുതൽ യോവിൽ ഗേറ്റ് വേ കമ്മ്യൂണിറ്റി ഹാളിൽ ആരംഭിക്കും.

ഓണാഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് ഓഗസ്റ്റ് 29 നു വൈകിട്ട് 5 മണി മുതൽ മേശയിലെ ഓണം എന്ന തലക്കെട്ടിൽ കാർഡ്, കാരംസ്, ചെസ്സ് മത്സരങ്ങളിലൂടെ ഈ വർഷത്തെ ഓണപരിപാടികളിലേക്ക് സോമർസെറ്റ് നിവാസികൾ കടക്കും.

ഓഗസ്റ്റ് 30 ശനിയാഴ്ച രാവിലെ കുട്ടികളുടെ കേരള തനിമ വിളിച്ചറിയിക്കുന്ന ഫാഷൻ പരേഡ് ,അത്തപൂ, വടം വലി,തീറ്റ മത്സരം എന്നിവ നടക്കും .തുടർന്ന് കൈകൊട്ടി കളിയും വിഭവ സമൃദ്ധമായ ഊണും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഓണാഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് ഇദംപ്രഥമായി റീൽസ് മത്സരവും സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നു.

എല്ലാം കൊണ്ടും സോമർസെറ്റ് നിവാസികൾക്ക് വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും ഈ ഓണം എന്ന് പ്രസിഡന്റ് ഗിരീഷ്കുമാറും,സെക്രട്ടറി ബാവറിൻ ജോണും,ട്രഷറർ ടിനു തോമസും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more