1 GBP = 127.42
breaking news

ലണ്ടനിൽ ഇന്ത്യൻ റസ്റ്റോറന്റിന് തീയിട്ട സംഭവത്തിൽ ആൺകുട്ടിയും പുരുഷനും അറസ്റ്റിൽ

ലണ്ടനിൽ ഇന്ത്യൻ റസ്റ്റോറന്റിന് തീയിട്ട സംഭവത്തിൽ ആൺകുട്ടിയും പുരുഷനും അറസ്റ്റിൽ

ലണ്ടൻ: കിഴക്കൻ ലണ്ടനിലെ ഒരു റസ്റ്റോറന്റിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഒരു കൗമാരക്കാരനെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഇൽഫോർഡിലെ ഗാന്റ്സ് ഹില്ലിലെ വുഡ്ഫോർഡ് അവന്യൂവിലെ ഇന്ത്യൻ അരോമയിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജീവൻ അപകടപ്പെടുത്താൻ ഉദ്ദേശിച്ചുള്ള തീപിടുത്തത്തിന് 15 വയസ്സുള്ള ഒരു ആൺകുട്ടിയെയും 54 വയസ്സുള്ള ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് പറഞ്ഞു. അപകടത്തിൽ പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന ഒരു പുരുഷന്റെയും ഒരു സ്ത്രീയുടെയും നില നിലവിൽ അതീവ ഗുരുതരാവസ്ഥയിലാണ്.

വെള്ളിയാഴ്ച്ച രാത്രി 21:00 ഓടെ പടർന്ന തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ 90 മിനിറ്റ് എടുത്തു.
തീപിടുത്തം കണ്ട ദൃക്‌സാക്ഷി ഡീന മൈക്കൽ താൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു ആൾ ഒരു തീഗോളം പോലെ ഓടുന്നത് കണ്ടുവെന്നും തന്റെ ഒരു സുഹൃത്ത് ഒരു വെള്ള ബക്കറ്റുമായി വന്നു, തീ അണയ്ക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും മാധ്യമങ്ങളോട് പറഞ്ഞു. ആ മനുഷ്യൻ ഒരു ഡെലിവറൂ ബാഗ് ധരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റ മറ്റുള്ളവർ റെസ്റ്റോറന്റിലെ ഉപഭോക്താക്കളായിരുന്നു. അതേസമയം തീവയ്‌പിനുള്ള കാരണങ്ങൾ ഇതുവരെയും പുറത്ത് വന്നിട്ടില്ല, അന്വേഷണം തുടരുകയാണെന്ന് മെറ്റ് പോലീസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more