1 GBP = 127.34
breaking news

കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി’; പത്തനംതിട്ട സിപിഐഎമ്മിൽ സൈബർ പോര് രൂക്ഷം

കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി’; പത്തനംതിട്ട സിപിഐഎമ്മിൽ സൈബർ പോര് രൂക്ഷം


പത്തനംതിട്ടയിലെ സിപിഐഎമ്മിലെ സൈബർ പോര് രൂക്ഷമാകുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആർ സനൽ കുമാറിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ആറന്മുളയുടെ ചെമ്പട. കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി എന്നാണ് സനലിൻ്റെ നിലപാട് എന്നാണ് വിമർശനം. ആറന്മുളയുടെ ചെമ്പട എന്ന അക്കൗണ്ടിലൂടെയാണ് വീണ ജോർജിനെ അനുകൂലിച്ചും സനൽ കുമാറിനെ വിമർശിച്ചും പോസ്റ്റുകൾ വരുന്നത്.

വീണയെ ഒതുക്കി ആറന്മുള സീറ്റ് നേടാൻ സനൽ കുമാർ ശ്രമിക്കുന്നു എന്ന ചെമ്പടയുടെ പോസ്റ്റ് വിവാദമായിരുന്നു. സംഭവത്തില്‍ സനൽകുമാർ പൊലീസിൽ പരാതി നൽകി. ആറന്മുളയുടെ ചെമ്പട എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് സനൽകുമാർ പരാതി നൽകിയത്. അപകീർത്തികരമായ പോസ്റ്റുകളിൽ നടപടി വേണമെന്നാണ് ആവശ്യം. തിരുവല്ല ഡിവൈഎസ്പിക്ക് നൽകിയ പരാതി സൈബർ സെല്ലിന്റെ പരിഗണനയിലാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി എം വി ഗോവന്ദൻ, മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവരെ ടാഗ് ചെയ്താണ് ആറന്മുളയുടെ ചെമ്പട എന്ന പേജിൽ സനല്‍കുമാറിനെതിരായ വിമർശനം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more