പ്രൊഫഷണൽ മലയാളി ഫോട്ടോഗ്രാഫി സംഘടനയായ KPPUK രൂപീകൃതമായി.
Jul 21, 2025
കേരളാ പ്രൊഫഷണൽ ഫോട്ടോഗ്രാഫേർസ് UK (KPPUK)യുടെ ആദ്യ മീറ്റപ്പ് കേംബ്രിഡ്ജ് St മാർട്ടിൻസ് ചർച്ച് ഹാളിൽ വച്ച് നടന്നു. കേംബ്രിഡ്ജ് മുൻ മേയറും സോളിസിറ്ററും ആയ ശ്രീ ബൈജു തിട്ടാല പങ്കെടുത്ത ചടങ്ങിൽ യുകെയിൽ അങ്ങോളമിങ്ങോളമുള്ള നിരവധി മലയാളി ഫോട്ടോഗ്രാഫേർസും/ വീഡിയോ ഗ്രാഫേർസും പങ്കെടുത്തു. ചടങ്ങിൽ കേരളത്തിൽ നിന്നു വന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറും വ്ലോഗറുമായ ബിനു സീൻസ് പങ്കെടുത്തത് ആവേശമായി.ഗ്രൂപ്പ് അഡ്മിൻമാരായ ജിസ്മോൻ പോൾ, ഷൈജു വലമ്പൂർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
ചെറിയ തുടക്കങ്ങളാണ് പിന്നീട് വലിയ സംരംഭങ്ങൾ ആയി മാറുന്നത് എന്ന് ശ്രീ ബൈജു തിട്ടാല ചൂണ്ടിക്കാട്ടി. എല്ലാവർക്കും അവസരങ്ങൾ ഉണ്ട് എന്നും അത് കണ്ടെത്തുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘടനയുടെ മുന്നോട്ടുള്ള പോക്കിൽ തൻ്റെ എല്ലാ പിൻതുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.വെറും ഒരു ജോലി മാത്രമായിക്കാണാതെ ക്രിയേറ്റീവായ ഒരു പ്രൊഫഷനായി കണക്കാക്കുകയാണെങ്കിൽ വിജയിക്കാൻ കഴിയുമെന്നും, തൻ്റെ ജീവിതം തന്നെ അതിനൊരുദാഹരണമാണെന്ന് ശ്രീ ബിനു ചൂണ്ടിക്കാട്ടി.ഇങ്ങനെ ഒരു കൂട്ടായ്മയുടെ ആവശ്യം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ശ്രീ ജിസ് മോൻ സ്വാഗത പ്രസംഗം നടത്തിയത്.പിന്നിട് വിശിഷ്ടാഥിതികൾ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉത്ഘാടനം ചെയ്തു.സംഘടനയ്ക്ക് വേണ്ടി, യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും ശ്രീ ഷൈജു നന്ദി അറിയിച്ചു. ശ്രീമതി ഷീനയാണ് ഉത്ഘാടന ചടങ്ങ് കോംപയർ ചെയ്തത്.ലഞ്ചിനു ശേഷം നടന്ന ചർച്ചയിൽ ശ്രീ ബിനു തൻ്റെ അനുഭവങ്ങൾ വിവരിച്ചത് അംഗങ്ങൾക്ക് പ്രയോജനപ്രദമായി. എങ്ങനെ ഈ പ്രൊഫഷൻ വിജയകരമായി നടത്തിക്കൊണ്ട് പോകാം, എന്താണ് മാർക്കെറ്റിങ്ങിൻ്റെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ അദ്ദേഹം തൻ്റെ എക്സ്പീരിയൻസ് പങ്ക് വച്ചു.
തുടർന്ന് നടന്ന ആദ്യ യോഗത്തിൽ സംഘടനയുടെ സ്ട്രക്ചറും ഭാവി പരിപാടികളും ചർച്ചയായി. കൂടാതെ സംഘടനയുടെ ആദ്യ ഭാരവാഹികളേയും യോഗം തിരഞ്ഞെടുത്തു.ഫോട്ടോഗ്രഫി, വീഡിയോഗ്രഫി & ലൈവ് സ്ട്രീമിങ്ങ് മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, അംഗങ്ങൾക്ക് സഹായമേകുന്ന നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിക്കുക എന്നിവ വഴി വരും നാളുകളിൽ യുകെയിലെ മലയാളി ഫോട്ടോഗ്രാഫേഴ്സിന് കൈത്താങ്ങ് ആകുവാൻ KPPUK യ്ക്ക് സാധിക്കും.മെമ്പർഷിപ്പ് കാമ്പയിൻ , സംഘടന നടത്താൻ ഉദ്ദേശിക്കുന്ന വിവിധ പരിപാടികൾ എന്നിവ, വരും ദിവസളിൽ പ്രഖ്യാപിക്കുന്നത് ആണെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘടനയെ ശക്തമായി മുൻപോട്ട് കൊണ്ട് പോകാൻ എല്ലാ പിൻതുണയും അംഗങ്ങൾ വാഗ്ദാനം ചെയ്തു.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. പ്രസിഡൻ്റ് : ജിസ് മോൻ പോൾ (Horsham, Sussex) വൈസ് പ്രസിഡൻ്റ്: സന്തോഷ് ബെഞ്ചമിൻ (London) സെക്രട്ടറി: ബിജു ജോർജ്ജ് (Ipswich) ജോയിൻ്റ് സെക്രട്ടറി:ഷൈജു വലമ്പൂർ (Somerset, Taunton) ട്രെഷറർ: സജീവ് രാഘവൻ( Kettering, Northampton shire) പി ആർ ഒ :ഷിജോ മാത്യു ജോസഫ് (Worcester) എക്സിക്യൂട്ടീവ് മെമ്പേർസ്: ആദർശ് (Colchester, Essex) അരുൺ ബാഹുലേയൻ ( Kent/London) ഷഫീഖ് (Ipswich) റോണി ജോർജ്ജ് ( Somerset ) അമൽ (London) വിനോദ് K തോമസ് (Scotland) റീജണൽ കോർഡിനേറ്റേഴ്സ് അനൂപ് രവി :(Belfast, Northern Ireland) വിനോദ് K തോമസ് :(Scotland) അരുൺ അയ്യപ്പൻകുട്ടി:(Wales)
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും……. /
click on malayalam character to switch languages