1 GBP = 115.05
breaking news

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രി​ക്സ് ഉ​ച്ച​കോ​ടി

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രി​ക്സ് ഉ​ച്ച​കോ​ടി

റി​യോ ഡെ ​ജ​നീ​റോ: മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ് ഭീകരതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രസീലിൽ ആരംഭിച്ച ര​ണ്ടുദി​വ​സ​ത്തെ ബ്രി​ക്സ് ഉ​ച്ച​കോ​ടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാം ആക്രമണം ഉച്ചകോടിയിൽ ഉന്നയിച്ചുകൊണ്ടാണ് ഭീകരതക്കെതിരായ മോദിയുടെ പ്രസ്താവന. ഏതെങ്കിലും രാജ്യം പ്രത്യക്ഷമായോ പരോക്ഷമായോ ഭീകരതക്ക് പിന്തുണ നൽകുകയാണെങ്കിൽ അവർ അതിന് വില നൽകണമെന്നും അ​േ​ദ്ദഹം പറഞ്ഞു.

ബ്രിക്സ് കൂട്ടായ്മ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു. എല്ലാത്തരം ഭീകരതയെയും എതിർക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഇരട്ടത്താപ്പി​​ന്റെ ഇരകളാണ് ഗ്ലോബൽ സൗത്ത് എന്നും മോദി. പറഞ്ഞു. ലോകസമ്പദ്‍വ്യവസ്ഥയിൽ നിർണായക സംഭാവന നൽകുന്ന ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് തീരുമാനങ്ങളെടുക്കുന്ന വേദിയിൽ സ്ഥാനമില്ലെന്ന് മോദി പറഞ്ഞു. യു.എൻ രക്ഷാസമിതി ഉൾപ്പെടെ പ്രധാന ​വേദികൾ അടിയന്തരമായി പരിഷ്‍കരിക്കണം. 20ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ആഗോള സ്ഥാപനങ്ങളിൽ മനുഷ്യരാശിയുടെ മൂന്നിലൊന്നിനും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ഗ്ലോബൽ സൗത്ത് ഇല്ലാത്ത ഈ സ്ഥാപനങ്ങൾ സിം കാർഡുണ്ടെങ്കിലും നെറ്റ്‍വർക്കില്ലാത്ത മൊബൈൽ ഫോൺ പോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രി​ക്സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തു​കൂ​ടാ​തെ മോ​ദി ബ്ര​സീ​ൽ പ്ര​സി​ഡ​ന്റ് ലു​ല ഡി​സി​ൽ​വ​യു​മാ​യി ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തും. അ​ർ​ജ​ന്റീ​ന​ സ​ന്ദ​ർ​ശിച്ച മോ​ദി പ്ര​സി​ഡ​ന്റ് ഹാ​വി​യ​ർ മി​ലൈ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഘാ​ന, ട്രി​നി​ഡാ​ഡ്-​ടു​ബേ​ഗോ എ​ന്നി​വി​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച മോ​ദി ന​മീ​ബി​യ​കൂ​ടി സ​ന്ദ​ർ​ശിച്ച ശേ​ഷ​മാ​വും ഇ​ന്ത്യ​യി​ലെത്തുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more