1 GBP = 116.50
breaking news

രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് ജൂലൈ അഞ്ച് ശനിയാഴ്ച….. സോജൻ ജോസഫ് എംപി  ഉദ്ഘാടനം ചെയ്യും

രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് ജൂലൈ അഞ്ച് ശനിയാഴ്ച….. സോജൻ ജോസഫ് എംപി  ഉദ്ഘാടനം ചെയ്യും

അനിൽ ഹരി

പ്രഫഷനൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് (PAIR)  ജൂലൈ അഞ്ചിന് അപ്പോളോ ബക്കിങ്ങാം ഹെൽത്ത് സയൻസസ് ക്യാംപസിൽ വെച്ച് രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് (IRC2025) നടത്തുന്നു. വിവിധ രാജ്യങ്ങളിൽ നിന്നു നിന്നുള്ള റേഡിയോഗ്രാഫി പ്രഫഷനലുകളെ ഒരുമിപ്പിക്കാനും അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനും ലക്ഷ്യമിട്ടുള്ള ഈ സമ്മേളനത്തിന്റെ പ്രധാന പ്രമേയം “Building Bridges in Radiology: Learn I Network I Thrive എന്നതാണ്. 

ആഷ്ഫോർഡിലെ പാർലമെന്റ് അംഗം സോജൻ ജോസഫ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.
Image

സൊസൈറ്റി ആൻഡ് കോളജ് ഓഫ് റേഡിയോഗ്രാഫേഴ്സിന്റെ സിഇഒ റിച്ചാർഡ് ഇവാൻസ്, ഇന്റർനാഷനൽ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആൻഡ് റേഡിയേഷൻ ടെക്നോളജിസ്റ്റ് പ്രസിഡന്റ് ഡോ. നപപോങ് പോങ്നാപങ് എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളും പരിപാടിയിൽ ഉൾപ്പെടുന്നു.

യുകെയിൽ ജോലി ചെയ്യുന്ന രാജ്യാന്തരതലത്തിൽ പരിശീലനം നേടിയ റേഡിയോഗ്രാഫർമാരുടെ വൈവിധ്യം, തൊഴിൽപരമായ വളർച്ച, അതുല്യമായ സംഭാവനകൾ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ്     കോൺഫറൻസിന്റെ ലക്ഷ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more