1 GBP = 116.64
breaking news

എൻഎച്ച്എസ് പരിചരണം ആശുപത്രികളിൽ നിന്ന് പുതിയ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതി പ്രധാനമന്ത്രി അനാവരണം ചെയ്യും

എൻഎച്ച്എസ് പരിചരണം ആശുപത്രികളിൽ നിന്ന് പുതിയ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതി പ്രധാനമന്ത്രി അനാവരണം ചെയ്യും

ലണ്ടൻ: ചികിത്സ ജനങ്ങളുടെ വീടുകളിലേക്ക് അടുപ്പിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി എൻഎച്ച്എസ് ആശുപത്രികളിൽ നിന്ന് വലിയ തോതിൽ പുതിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലേക്ക് മാറ്റുന്ന പദ്ധതികളുൾപ്പെടെ എൻഎച്ച്എസുമായി ബന്ധപ്പെട്ട പത്ത് വർഷത്തെ സർക്കാരിന്റെ പദ്ധതികൾ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ന് അനാവരണം ചെയ്യും.

ഇംഗ്ലണ്ടിലെ രോഗികൾക്ക് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ആറ് ദിവസവും തുറന്നിരിക്കുന്ന ഹെൽത്ത് സെന്ററുകളിൽ ജിപിമാർ, സ്കാനുകൾ, മാനസികാരോഗ്യ പിന്തുണ എന്നിവ വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള സമൂലമായ പദ്ധതികൾക്ക് പ്രധാനമന്ത്രി രൂപം നൽകും.

ആരോഗ്യ സേവനം പരിഷ്കരിക്കുകയെന്ന തന്റെ 10 വർഷത്തെ ആരോഗ്യ പദ്ധതി അനാച്ഛാദനം ചെയ്യുമ്പോൾ തന്നെ ജീവനക്കാരുടെ ക്ഷാമം, പൊതു ധനകാര്യത്തിലെ ഇടുങ്ങിയ അവസ്ഥ, വൺ-സ്റ്റോപ്പ് ഷോപ്പ് ശൈലിയിലുള്ള അയൽപക്ക ആരോഗ്യ സേവനങ്ങൾ നടത്തുന്നതിന് സ്ഥലങ്ങളുടെ അഭാവം, ആശുപത്രികളെ തരംതാഴ്ത്തുന്നതിനെതിരെ പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം എന്നിവയാൽ സർക്കാരിന്റെ ആസൂത്രിത വിപ്ലവം ദുർബലമാകുമെന്ന് ചില വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

തങ്ങളുടെ 10 വർഷത്തെ ആരോഗ്യ പദ്ധതി അടിസ്ഥാനപരമായി എൻഎച്ച്എസിനെ പുനർനിർമ്മിക്കുകയും ഭാവിയിൽ സുരക്ഷിതമാക്കുകയും ചെയ്യും. അങ്ങനെ അത് ജനങ്ങളുടെ വീട്ടുവാതിൽക്കൽ തന്നെ പരിചരണം നൽകുന്ന സ്ഥിതിയിലൂടെ രോഗത്തെ ആദ്യം തന്നെ തടയുമെന്ന് ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നു. എല്ലാവർക്കും അവരുടെ അയൽപക്കത്ത് ഒരു മേൽക്കൂരയ്ക്ക് കീഴിൽ ജിപിമാർ, നഴ്‌സുമാർ, വിശാലമായ പിന്തുണ എന്നിവയിലേക്ക് പ്രവേശനം നൽകുക എന്നാണ് ഇതിനർത്ഥം. നമ്മുടെ ആരോഗ്യ സംവിധാനത്തെ രോഗികളുടെ ജീവിതത്തിന് അനുയോജ്യമായ രീതിയിൽ പുനഃസന്തുലിതമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more