1 GBP = 116.57
breaking news

ഗസ്സ സിറ്റിയിൽ ഇസ്രായേലിന്‍റെ വ്യാപക ബോംബാക്രമണം; ജനങ്ങളെ നിർബന്ധിച്ച് ഒഴിപ്പിക്കുന്നു

ഗസ്സ സിറ്റിയിൽ ഇസ്രായേലിന്‍റെ വ്യാപക ബോംബാക്രമണം; ജനങ്ങളെ നിർബന്ധിച്ച് ഒഴിപ്പിക്കുന്നു

ഗസ്സ സിറ്റി: ആയിരങ്ങളെ വീണ്ടും അഭയാർഥികളാക്കി ഗസ്സ സിറ്റിയിൽ ഇസ്രായേലിന്‍റെ വ്യാപക ബോംബാക്രമണം. നിർബന്ധമായും ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം കനപ്പിച്ചത്. ഗസ്സ സിറ്റിയുടെ കിഴക്ക് ഭാഗം കേന്ദ്രീകരിച്ച് 50 ആക്രമണങ്ങൾ ഇസ്രായേൽ സൈന്യം നടത്തിയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ഗസ്സ സിറ്റി കേന്ദ്രീകരിച്ച് ഇസ്രായേൽ ആക്രമണം വ്യാപകമാക്കിയിരുന്നു. ഖാൻ യൂനിസിലും ആക്രമണമുണ്ട്. ഇവിടെ ഇന്നുണ്ടായ വെടിവെപ്പിൽ നാല് ഫലസ്തീനികളെ കൊലപ്പെടുത്തി.

വ​ട​ക്ക​ൻ ഗ​സ്സ​യി​​​ൽ​നി​ന്നും മ​ധ്യ ഗ​സ്സ​യി​ൽ​നി​ന്നും വീ​ടു​വി​ട്ടു​പോ​കാ​ൻ ഞാ​യ​റാ​ഴ്ച സ​മൂ​ഹ മാ​ധ്യ​മം വ​ഴി ഐ.ഡി.എഫ്​ ഫ​ല​സ്തീ​നി​ക​ൾ​ക്ക് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യിരുന്നു. മറ്റൊരു കൂട്ടക്കുരുതിക്ക് മുമ്പുള്ള മുന്നറിയിപ്പായാണ് ഇത് വിലയിരുത്തപ്പെട്ടത്.

പ​തി​നാ​യി​ര​ങ്ങ​ൾ ക​ഴി​യു​ന്ന ജ​ബാ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പ് സ​മ്പൂ​ർ​ണ​മാ​യി ഒ​ഴി​യ​ണമെന്നാണ് ഭീഷണി. ഗ​സ്സ സി​റ്റി​യി​ലെ മി​ക്ക ഭാ​ഗ​ങ്ങ​ളും വി​ട​ണം. ഇ​രു മേ​ഖ​ല​ക​ളി​ലും സൈ​നി​ക നീ​ക്കം ശ​ക്ത​മാ​ക്കു​ക​യാ​ണെ​ന്നും എ​ല്ലാ​വ​രും തെ​ക്ക​ൻ ഗ​സ്സ​യി​ലെ അ​ൽ​മ​വാ​സി​യി​ലേ​ക്ക് നാ​ടു​വി​ട​ണ​മെ​ന്നു​മാ​ണ് അ​ന്ത്യ​ശാ​സ​നം.

ഒ​രു ഘ​ട്ട​ത്തി​ൽ പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ക്ക​പ്പെ​ട്ട മേഖലകളാണ് വ​ട​ക്ക​ൻ ഗ​സ്സ​യും മ​ധ്യ ഗ​സ്സ​യും. ഈ ​വ​ർ​ഷാ​ദ്യം നി​ല​വി​ൽ​വ​ന്ന വെ​ടി​നി​ർ​ത്ത​ലി​നെ തു​ട​ർ​ന്നാണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ഫ​ല​സ്തീ​നി​ക​ൾ വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ തി​രി​ച്ചെ​ത്തി​യത്. ഇ​വ​രെ​യാ​ണ് വീണ്ടും കൂ​ട്ട​മാ​യി കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more