1 GBP = 115.86
breaking news

ഗസ്സയിലേക്ക് സഹായവുമായി പോയ മെഡ്‌ലീന്‍ കപ്പൽ കസ്റ്റഡിയിലെടുത്ത് ഇസ്രായേൽ

ഗസ്സയിലേക്ക് സഹായവുമായി പോയ മെഡ്‌ലീന്‍ കപ്പൽ കസ്റ്റഡിയിലെടുത്ത് ഇസ്രായേൽ

ഗസ്സ സിറ്റി: മൂ​ന്ന് മാ​സ​മാ​യി ഉ​പ​രോ​ധം നേ​രി​ടു​ന്ന ഗസ്സയിലേക്ക് സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ സഹായവുമായി പോയ മെഡ്‌ലീന്‍ കപ്പൽ കസ്റ്റഡിയിലെടുത്ത് ഇസ്രായേൽ. കപ്പൽ ഇസ്രായേൽ തുറമുഖമായ അഷ്ദോദിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഇക്കാര്യം ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ​ഗ്രെ​റ്റ തും​ബ​ർ​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 12 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാണ് ഫ്രീഡം ​ഫ്​ളോട്ടില മൂവ്മെന്‍റിന്‍റെ ഭാഗമായി മെഡ്‌ലീന്‍ കപ്പലിൽ ഗസ്സക്ക് സ​ഹാ​യ​വു​മാ​യി പുറപ്പെട്ടത്.

ഇ​സ്രാ​യേ​ൽ ഉ​പ​രോ​ധം മ​റി​ക​ട​ക്കു​മെ​ന്നും ഗ​സ്സ​യി​ലേ​ക്ക് മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണ ഇ​ട​നാ​ഴി തു​റ​ക്കു​മെ​ന്നും തും​ബ​ർ​ഗ് പ​റ​ഞ്ഞിരുന്നു. മെഡ്‌ലീന്‍ ഗ​സ്സ തീ​ര​ത്ത് അ​ടു​ക്കു​ന്ന​ത് ത​ട​യുമെന്ന് ഇസ്രായേൽ മുന്നറിയിപ്പുണ്ടായിരുന്നു. കപ്പൽ പിടിച്ചെടുത്ത് വഴിതിരിച്ചുവിട്ട ഇസ്രായേൽ, ‘സെലബ്രിറ്റികളുടെ സെൽഫി കപ്പൽ’ എന്നാണ് യാത്രയെ പരിഹസിച്ചത്. കപ്പലിലെ യാത്രികരെ ഗസ്സയിലേക്ക് കടക്കാൻ അനുവദിക്കാതെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും ഇസ്രായേൽ പ്രസ്താവനയിൽ പറഞ്ഞു.

ഫ്രാ​ൻ​സി​ൽ​നി​ന്നു​ള്ള യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പാ​ർ​ല​മെ​ന്റം​ഗം റി​മ ഹ​സ​ൻ, ച​ല​ച്ചി​ത്ര ന​ട​ൻ ലി​യ​ൻ ക​ണ്ണി​ങ്ഹാം, ജ​ർ​മ​ൻ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക യാ​സ്മി​ൻ അ​കാ​ർ എ​ന്നി​വ​രും യാ​ത്ര സം​ഘ​ത്തി​ലു​ണ്ട്. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു​ള്ള ഇസ്രായേലിന്‍റെ ഉ​പ​രോ​ധം മ​റി​ക​ട​ന്ന് സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നൊ​പ്പം, ഇ​​സ്രാ​യേ​ലി​ന്റെ മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ ലോ​ക​ത്തി​ന് മു​ന്നി​ൽ തു​റ​ന്നു​കാ​ണി​ക്കു​ക​യും യാ​ത്ര​യു​ടെ ല​ക്ഷ്യ​മാ​ണ്. ഫ്രീ ​ഗ​സ്സ മൂ​വ്മെ​ന്റി​ന്റെ ഗ​സ്സ ഫ്രീ​ഡം ​ഫ്ലോ​ട്ടി​ല​യാ​ണ് ഈ ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മെ​ഡി​​റ്റ​റേ​നി​യ​ൻ ദ്വീ​പി​ൽ ഇ​റ്റ​ലി​യു​ടെ ഭാ​ഗ​മാ​യ സി​സി​ലി​യി​ൽ​നി​ന്ന് ജൂ​ൺ ഒ​ന്നി​നാ​ണ് ക​പ്പ​ൽ യാ​​ത്ര തി​രി​ച്ച​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more