1 GBP = 105.81
breaking news

കലാമേള ആറു വേദികളും സജീവം; ഒന്നിന് പുറകെ ഒന്നായി കൃത്യതയോടും സമയബന്ധിതവുമായി സ്റ്റേജുകൾ നിയന്ത്രിക്കുന്നത് ഇവർ

കലാമേള ആറു വേദികളും സജീവം; ഒന്നിന് പുറകെ ഒന്നായി കൃത്യതയോടും സമയബന്ധിതവുമായി സ്റ്റേജുകൾ നിയന്ത്രിക്കുന്നത് ഇവർ

ഗ്ലോസ്റ്റെർഷെയർ: പതിനഞ്ചാമത് യുക്മ ദേശീയകലാമേള ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിലെ ആറു വേദികളിലും മത്സരങ്ങൾ സജീവമായി തന്നെ പുരോഗമിക്കുന്നു. ഓരോ വേദികളിലും ഒന്നിന് പുറകെ ഒന്നായി മത്സരാർത്ഥികളെ വേദിയിലെത്തിക്കുന്നതിനും മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും സ്റ്റേജ് മാനേജർമാരായി ചുമതല നിർവ്വഹിക്കുന്നവർ എടുക്കുന്ന ശ്രമങ്ങളാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്.

രാവിലെ കൃത്യം ഒൻപതര മണിക്ക് തന്നെ ആദ്യ മത്സരങ്ങൾ സ്റ്റേജുകളിൽ ആരംഭിച്ചിരുന്നു. സ്റ്റേജ് ഒന്നിൽ യുക്മ ദേശീയ വൈസ് പ്രസിഡന്റുമാരായ ഷീജോ വർഗ്ഗീസ്, ലീനുമോൾ ചാക്കോ, സൗത്ത് ഈസ്റ്റ് റീജിയണൽ പ്രതിനിധി സാംസൺ പോൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മത്സര ക്രമീകരണങ്ങൾ.

അതേസമയം സ്റ്റേജ് രണ്ടിൽ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ സെക്രട്ടറി ജോബിൻ ജോർജ്ജ്, വെയ്ൽസ് റീജിയണൽ പ്രതിനിധി ബെന്നി അഗസ്റ്റിൻ, യുക്മ നേഴ്‌സസ് ഫോറം സെക്രട്ടറി ഐസക് കുരുവിള എന്നിവരായിരുന്നു നിയന്ത്രണം ഏറ്റെടുത്തത്. യുക്മ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം സാജൻ സത്യൻ, യോർക്ഷെയർ ആൻഡ് ഹംബർ റീജിയൺ പ്രസിഡന്റ് വർഗ്ഗീസ് ഡാനിയേൽ, യുക്മ നേഴ്‌സസ് ഫോറം വൈസ് പ്രസിഡന്റ് സിൽവി ജോസ് തുടങ്ങിയവർക്കായിരുന്നു സ്റ്റേജ് മൂന്നിന്റെ ചുമതല.

യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജെയ്‌സൺ ചാക്കോച്ചൻ, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ജാക്സൺ തോമസ്, ലെന ലിജോ, സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട്, യുക്മ നേഴ്‌സസ് ഫോറം പ്രതിനിധി ഷൈനി കുര്യൻ ബിജോയ്, ജിഎംഎ അംഗങ്ങളായ സണ്ണി ലൂക്കോസ്, റോബി മേക്കര തുടങ്ങിയവരാണ് മറ്റു സ്റ്റേജുകൾ നിയന്ത്രിക്കുന്നത്. എല്ലാ സ്റ്റേജുകളിലും ഇടതടവില്ലാതെ മത്സരങ്ങൾ നടക്കുന്നത് തന്നെ സമയബന്ധിതമായി കലാമേള അവസാനിപ്പിക്കാനാവുമെന്ന് സംഘാടകസമിതി വൃത്തങ്ങൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more