1 GBP = 105.79
breaking news

യുക്മ നാഷണൽ കലാമേള; രജിസ്‌ട്രേഷൻ ഡെസ്ക് സജ്ജം; മണിക്കൂറുകൾ യാത്ര ചെയ്ത് മത്സരാർത്ഥികളെത്തിത്തുടങ്ങി; ആദ്യ മത്സരങ്ങൾ വേദിയിലെത്താൻ ഇനി നിമിഷങ്ങൾ മാത്രം

യുക്മ നാഷണൽ കലാമേള; രജിസ്‌ട്രേഷൻ ഡെസ്ക് സജ്ജം; മണിക്കൂറുകൾ യാത്ര ചെയ്ത് മത്സരാർത്ഥികളെത്തിത്തുടങ്ങി; ആദ്യ മത്സരങ്ങൾ വേദിയിലെത്താൻ ഇനി നിമിഷങ്ങൾ മാത്രം

ഗ്ലോസ്റ്റെർഷെയർ: യുക്മ നാഷണൽ കലാമേളയ്ക്ക് വെടിയുണരാൻ ഇനി നിമിഷങ്ങൾ മാത്രം. മത്സരാർത്ഥികൾക്കും കാണികൾക്കുമായുമുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. റിസപ്‌ഷൻ ഡെസ്കിൽ മത്സരാർത്ഥികളെയും കാണികളെയും സ്വീകരിക്കാൻ യുക്മ ദേശീയ റീജിയണൽ ഭാരവാഹികളാണുള്ളത്. രാവിലെ എട്ടുമണിയോടെ ആരംഭിച്ച രജിസ്‌ട്രേഷൻ ഡെസ്കിൽ പതിവിന് വിപരീതമായി തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി നാഷണൽ കലാമേളയിൽ മത്സരാർത്ഥികളെയെത്തിക്കുന്നതിന് റീജിയണൽ ഭാരവാഹികൾ ഇക്കുറി പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ട് തന്നെ വലിയ തിരക്കാണ് രാവിലെ മുതൽ അനുഭവപ്പെടുന്നത്. കൃത്യം ഒൻപതര മണിക്ക് തന്നെ മത്സരങ്ങൾ ആരംഭിക്കും.

രാവിലെ 10.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ആഷ്ഫോർഡ് പാർലമെൻ്റംഗം സോജൻ ജോസഫ് കലാമേള  ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വച്ച് സോജൻ ജോസഫ് എം പി യെ യുക്മ ദേശീയ സമിതി ആദരിക്കും. യോഗത്തിന് യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് സ്വാഗതമാശംസിക്കും. ചുരുങ്ങിയ കാലം കൊണ്ട് സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച് മലയാള സിനിമയിലെ ജനപ്രിയ നായികയായ ദുര്‍ഗ്ഗ കൃഷ്ണ യുക്മ ദേശീയ കലാമേള വേദിയില്‍ സെലിബ്രറ്റി ഗസ്റ്റായി പങ്കെടുക്കും. യുക്മ ദേശീയ ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും. ജനറൽ കൺവീനർ ജയകുമാർ നായർ യോഗത്തിന് നന്ദി പ്രകാശിപ്പിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more