1 GBP = 105.79
breaking news

ഇനി ആകാശയാത്രയിലും സൗജന്യ ഇന്റർനെറ്റ്; ലോകത്ത് ആദ്യമായി സ്റ്റാർലിങ്ക് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തർ എയർവേസ്

ഇനി ആകാശയാത്രയിലും സൗജന്യ ഇന്റർനെറ്റ്; ലോകത്ത് ആദ്യമായി സ്റ്റാർലിങ്ക് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തർ എയർവേസ്

ലോകത്തിൽ ആദ്യമായി സ്റ്റാർലിങ്ക് ഇന്റർനെറ്റ് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തർ എയർവേയ്‌സ്. ഇന്ന് ദോഹയിൽ നിന്ന് ലണ്ടനിലേക്കാണ് സ്റ്റാർലിങ്ക് ഘടിപ്പിച്ച ബോയിംഗ് 777 വിമാന സർവീസ് നടത്തിയത്. യാത്രക്കാർക്ക് സ്റ്റാർലിങ്ക് അൾട്രാ-ഹൈ-സ്പീഡ്, ലോ-ലേറ്റൻസി ഇൻ്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന മെന മേഖലയിലെ ഏറ്റവും വലുതും ആദ്യത്തെതുമായ കാരിയറാണ് ഖത്തർ എയർവേസ്.

എല്ലാ യാത്രക്കാർക്കും സ്റ്റാർലിങ്ക് സേവനം സൗജന്യമാണ്. കൂടാതെ, ബോർഡിങ് ഗേറ്റ് മുതൽ തന്നെ ഇവ ഉപയോഗിക്കാം. 2024 അവസാനത്തോടെ സ്റ്റാർലിങ്ക് ഘടിപ്പിച്ച 12 ബോയിംഗ് 777-300 വിമാനങ്ങൾ അവതരിപ്പിക്കും. 2025-ൽ ഖത്തർ എയർവേയ്‌സിന്റെ മുഴുവൻ ബോയിംഗ് 777 ഫ്ലീറ്റിലും – എയർബസ് A350 ഫ്ലീറ്റിലും സ്റ്റാർലിങ്ക് അവതരിപ്പിക്കും.

വിശ്വസനീയവും അതിവേഗ ഇൻ്റർനെറ്റും സ്റ്റാർലിങ്ക് നൽകുന്നതിനാൽ, യാത്രക്കാർക്ക് വിമാനയാത്രയ്ക്കിടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിർത്താനും, അവരുടെ പ്രിയപ്പെട്ട വിനോദങ്ങൾ സ്ട്രീം ചെയ്യാനും, തത്സമയ സ്‌പോർട്‌സ് മത്സരങ്ങൾ കാണാനും ഓൺലൈൻ ഗെയിമുകൾ കളിക്കാനും കഴിയും. സ്റ്റാർലിങ്ക് സജ്ജീകരിച്ച ഫ്ലൈറ്റ് സർവീസ് കൂടി ആരംഭിച്ചതോടെ, ഖത്തർ എയർവേയ്‌സ് വീണ്ടും ലോകശ്രദ്ധ നേടുകയാണ്.

പ്രത്യേകതകൾ :
1.
ലോകത്തിലെ ആദ്യത്തെ സ്റ്റാർലിങ്ക് സജ്ജീകരിച്ച ബോയിംഗ് വൈഡ്ബോഡി
2.777ഖത്തർ എയർവേയ്‌സിൻ്റെ പാസഞ്ചർ എയർക്രാഫ്റ്റിലെ ആദ്യ സ്റ്റാർലിങ്ക്
3. മെന മേഖലയിലെ ആദ്യത്തെ സ്റ്റാർലിങ്ക് യാത്രാ വിമാനം
4.ബോയിംഗ് വിമാനത്തിനുള്ള ആദ്യത്തെ സ്റ്റാർലിങ്ക് സപ്ലിമെൻ്റൽ ടൈപ്പ് സർട്ടിഫിക്കറ്റ് (എസ്ടിസി)
5.സ്റ്റാർലിങ്ക് സജ്ജീകരിച്ചിട്ടുള്ള ഏറ്റവും വലിയ യാത്രാ വിമാനം
6. ഏറ്റവും ദൈർഘ്യമേറിയ റേഞ്ചിൽ സ്റ്റാർലിങ്ക് സജ്ജീകരിച്ച യാത്രാ വിമാനം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more