1 GBP = 105.81
breaking news

വൂസ്റ്ററിൽ മലയാളി നേഴ്‌സിംഗ് വിദ്യാർത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

വൂസ്റ്ററിൽ മലയാളി നേഴ്‌സിംഗ് വിദ്യാർത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

വൂസ്റ്റർ: വൂസ്റ്ററിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശി നൈതിക് അതുൽ ഗാല(20) എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ താമസ സ്ഥലത്തെ റൂമിൽ നിന്നും പതിവ് സമയമായിട്ടും നൈതിക് പുറത്തു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്തറിഞ്ഞത്.

ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ശേഷമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. യൂണിവേഴ്സിറ്റി ഓഫ് വൂസ്റ്ററിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിയാണ്. യുവാവിന്റെ മാതാവ് മുംബൈയില്‍ ജോലി ചെയ്യുന്ന കോട്ടയം പുതുപ്പള്ളി സ്വദേശിനിയാണ്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

നൈതികിന്റെ ആകസ്മിക വേർപാടിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ. ജോബി പുതുക്കുളങ്ങര തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാജ്ഞലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more