1 GBP = 105.79
breaking news

യൂകെയിലെ ഏറ്റവും വലിയ അസ്സോസിയേഷനുകളിലൊന്നായ വിൽഷെയർ മലയാളീ അസോസിയേഷന്റെ ഓണാഘോഷവും 20-)o വാർഷികാഘോഷവും പ്രൗഢഗംഭീരമായി.

യൂകെയിലെ ഏറ്റവും വലിയ അസ്സോസിയേഷനുകളിലൊന്നായ വിൽഷെയർ മലയാളീ അസോസിയേഷന്റെ ഓണാഘോഷവും 20-)o വാർഷികാഘോഷവും പ്രൗഢഗംഭീരമായി.

രാജേഷ് നടേപ്പിള്ളി, മീഡിയ കോർഡിനേറ്റർ, ഡബ്ള്യു എം എ

സ്വിൻഡൻ : സ്വിൻഡൻ മേയർ ഇമിത്യാസ് ഷെയ്ക് ഉത്ഘാടനവും യുകെ നിയമ മന്ത്രി ഹെയ്‌ദി അലക്സണ്ടർ മുഖ്യ പ്രഭാഷണവും ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലർ സജീഷ് ടോം ഫാദർ സജി നീണ്ടൂർ എന്നിവർ വിശിഷ്ടതിഥികളുമായി സംഘടിപ്പിച്ച ഓണാഘോഷപരിപാടിയിൽ വിൽഷെയറിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തദ്ദേശീയരും പ്രവാസികളുമായ 1000 തിലധികം മലയാളികൾ അണിചേർന്നപ്പോൾ അക്ഷരാർഥത്തിൽ യുകെ മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷമായി മാറി.

സെപ്റ്റംബർ 29, ഞായറാഴ്ച രാവിലെ 9 മണിക് ഓണപ്പൂക്കളവും തുടർന്ന് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർവരെ പങ്കെടുത്ത നിരവധി ഓണക്കളികളും, തുടർന്ന് മട്ടാഞ്ചേരി കാറ്ററേഴ്സ് ഒരുക്കിയ ഓണസദ്യയും ഓണാഘോഷത്തിന് മിഴിവേകുന്നതായി. രാഗി ജി ആർ ന്റെ പ്രാർത്ഥനാഗാനത്തോടുകൂടി സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടർന്ന് സ്വിൻഡൻ സ്റ്റാർസിന്റെ ചെണ്ടമേളവും പുലികളിയും ആരവത്തോടും ആർപ്പുവിളികളോടും താളമേളങ്ങളോടും കൂടി മാവേലിയേയും വിശിഷ്ടതിഥികളെയും അസോസിയേഷൻ ഭാരവാഹികളെയും വേദിയിലേക്ക് ആനയിക്കപ്പെട്ടു. തുടർന്ന് പൊതുസമ്മേളനവും ഔപചാരിക ഉത്‌ഘാടനവും അതിനെത്തുടർന്ന് കേരളത്തിന്റെ തനത് സംസ്കാരത്തെ വിളിച്ചോതുന്ന വർണ്ണ ശബളിമയാർന്ന കലാമേളയും അരങ്ങേറുകയുണ്ടായി.

അസ്സോസിയേഷൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പ് ഏവരെയും സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സ്ഫുരിക്കുന്ന ചിന്തയും പ്രവർത്തനങ്ങളും സമകാലീന ജീവിതത്തിൽ ഉണ്ടാകണമെന്നും ഉറച്ച മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് കാലഘട്ടത്തിനനുസൃതമായി ഒത്തുചേർന്ന് പ്രവർത്തിക്കാമെന്നും ഏവർക്കും ഓണത്തിന്റെ ആശംസകൾ നേർന്നുകൊണ്ട് ശ്രീ പ്രദീഷ് ഫിലിപ്പ് ഏവരെയും സ്വാഗതം ചെയ്തു.

വിൽഷെയർ മലയാളീ അസോസിയേഷൻ അംഗങ്ങൾ സ്വിൻഡനിലെ സാമൂഹിക സാമ്പത്തിക മേഖലകളിലെ നിർണായക ഘടകമാണെന്നും NHS ന് നൽകിവരുന്ന സംഭാവന വിലമതിക്കാനാകാത്തതാണെന്നും വിൽഷെയർ മലയാളികളുടെ ഒത്തുരുമയും കൂട്ടായ്മയുമാണ് ഈ കാണുന്ന വമ്പിച്ച ജനാവലിയെന്നും വിൽഷെയർ മലയാളീ അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എന്നും ഒപ്പമുണ്ടാകുമെന്നും ഉത്ഘാടനം നിർവഹിച്ചുകൊണ്ട് മേയർ ഇംതിയാസ് ഷെയ്ക് അഭിപ്രായപ്പെട്ടു.
തുടർന്ന് ഓണാഘോഷം 2024 ന്റെ സന്ദേശം മഹാബലി നൽകുകയുണ്ടായി.

വിൽഷെയർ മലയാളീ അസോസിയേഷന്റെ മാത്രമല്ല ഒരു പക്ഷെ യുകെ മലയാളീ അസോസിയേഷനുകളുടെ ചരിത്രത്തിലെ തന്നെ ആയിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന ഏറ്റവും വലിയ ഓണാഘോഷമായിരിക്കും ഇത്തവണ അസോസിയേഷൻ ഒരുക്കിയതെന്നും മലയാളികളുടെ ഹൃദയ സ്പന്ദനങ്ങളറിഞ്ഞു സാമൂഹികമായ ഏകീകരണത്തിന് ജാതി -മത- വർണ്ണ -വർഗ്ഗ -രാഷ്ട്രീയ ഭേദമില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ജന പിന്തുണയും സ്വീകാര്യതയും വിളിച്ചരിക്കുന്നതാണ് ഈ ഓണാഘോഷ പരിപാടി ആസ്വദിക്കാൻ ഇവിടെ എത്തിയ വലിയ ജനസഞ്ചയം എന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് പ്രസിഡന്റ് പ്രിൻസ്‌മോൻ മാത്യു സംസാരിക്കുകയുണ്ടായി.

വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷവും 20-)0 വാർഷിക ആഘോഷവും തനത് സാംസ്‌കാരികതയെ വിളിചോതുന്നതാണെന്നും ആ സാംസ്കാരികതയുടെ ഭാഗമായി എത്തിച്ചേരാൻ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും രാജ്യത്തിൻറെ അഭിവൃദ്ധിയിൽ മലയാളികളുടെ പങ്ക് വളരെ വലുതാണെന്നും ഇന്നത്തെ കുഞ്ഞുങ്ങൾ നാളെയുടെ പൗരന്മാരാണെന്നും രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയും ഘടനാപരമായ കെട്ടുറപ്പും അത്യന്താപേക്ഷിതമാണെന്നും അതിൽ വിൽഷെയർ മലയാളീ അസോസിയേഷന്റെ പങ്ക് നിർണായകമാണെന്നും ഈ കൂട്ടായ്മ മറ്റു സാമുദായിക സംഘടനകൾക്ക് മാതൃകയാണെന്നും ഏവർക്കും ഓണാഘോഷത്തിന്റെ ആശംസകളറിയിച്ചുകൊണ്ട് മന്ത്രി സംസാരിക്കുകയുണ്ടായി. അസോസിയേഷന്റെ 20-)0 വാർഷിക സുവനീർ മന്ത്രി ഹെയ്‌ദി അലക്സണ്ടർ ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലറും യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറികൂടിയായ ശ്രീ സജീഷ് ടോമിന് നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.

യുകെയിലെ മികച്ചതും ബ്രഹത്തായതുമായ മലയാളി സംഘടനകളിൽ ഒന്നായ വിൽഷെയർ മലയാളീ അസോസിയേഷൻ ഒരുക്കിയ ഈ വർഷത്തെ ഓണാഘോഷപരിപാടിയിൽ കുടുംബസമേതം പങ്കെടുക്കുവാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായിക്കാണുന്നുവെന്നും പൊതുപ്രവർത്തനം തുടങ്ങിയനാൾ മുതൽ യുകെയിലെ വിവിധ ഓണാഘോഷങ്ങളിൽ പങ്കെടുക്കാറുണ്ടെകിലും ആദ്യമായാണ് ആയിരത്തിലധികം ആളുകൾക്ക് ഒരുവേദിയിൽ ഓണസദ്യ വിളമ്പി മികവുറ്റ കലാസാംസ്കാരിക മേള സംഘടിപ്പിച്ച വേദിയിൽ എത്തുന്നതെന്ന് ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലറും മികച്ച പൊതുപ്രവർത്തകനുമായ ശ്രീ സജീഷ് ടോം ആശംസ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വിൽഷെയർ മലയാളിസമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം പുലർത്തിപ്പോരുന്ന ശ്രീ സജീഷ് ടോം WMA യുടെ പ്രവർത്തനങ്ങൾക്ക് ഏല്ലാവിധ ആശിസുകളും ഓണാശസകളും നേർന്നു. ഇക്കഴിഞ്ഞ GCSC പരീക്ഷയിൽ മികച്ച വിജയം നേടിയ അലൻ സെബിക്ക് സമ്മാനദാനം നൽകുകളുണ്ടായി.

സ്വിണ്ടനിലെ മലയാളികളുടെ എല്ലാവിധ പ്രവർത്തനങ്ങളിലും മുൻനിരയിൽ നിന്ന് സജീവപങ്കാളിത്തം നല്കിപ്പോരുന്ന ആത്മീയ ആചാര്യൻ കൂടിയാണ് ഫാദർ സജി നീണ്ടൂർ. വിൽഷെയറിലെ എല്ലാ അംഗങ്ങൾക്കും ഓണാശംസകൾ നല്കിയതിനോടൊപ്പം ഈ വർഷത്തെ A Level പരീക്ഷയിൽ മികച്ച വിജയം നേടിയ എൽദോ ബെന്നിക്ക് ഫാദർ സജി സമ്മാനദാനവും നിർവഹിച്ചു. തുടർന്ന് ഈ അടുത്തകാലത്തായി പുറത്തിറങ്ങിയ ബിഗ് ബെൻ എന്ന ചിത്രത്തിൽ ശ്രെധേയമായ വേഷം കൈകാര്യം ചെയ്‍ത ഹന്ന മറിയം മുസ്തഫ എന്ന കുട്ടിയെ ആദരിക്കുകയുണ്ടായി.

പൊതുസമ്മേളനത്തെത്തുടർന്ന് ഭാരതസംസ്കാരത്തിന്റെ മഹത്തായ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും ഇഴകലർത്തി ഭാരതത്തിലെ വിവിധ ഉത്സവങ്ങൾ, ദീപാവലി, ഈദ്, ക്രിസ്തുമസ്, ഹോളി, ഗണേശചതുർത്ഥി, തുടങ്ങി അവസാനം ഓണാഘോഷവും ഒരേവേദിയിൽ വേറിട്ട രീതിയിൽ എഴുപതോളം കലാകാരമാരും കലാകാരികളും ചേർന്നവതരിപ്പിച്ച “ഭാരതോത്സവ്” എന്ന പരിപാടി നിറകൈയ്യടികളോടെയാണ് ജനം വരവേറ്റത്. ഭാരതോത്സവിനോടോപ്പം മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, കൂടാതെ യുകെയിൽ അധികം പ്രചാരത്തിലില്ലാത്ത തെയ്യം എന്ന കലാരൂപം അതേ വശ്യതയിലും തനിമ നഷ്ടപ്പെടാതെയും വേദിയിൽ അവതരിപ്പിച്ചത് ഭാരതോത്സവത്തിന്റെ മാറ്റ് കൂട്ടി.
അതിനെ തുടർന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത 20 ഓളം സംഘനൃത്തങ്ങളും തിരുവാതിര, കോൽക്കളി തുടങ്ങി സാംസ്കാരികതയെ വിളിച്ചോതുന്ന തനത് നൃത്ത ശില്പങ്ങളും സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നയിച്ച നിരവധി ഗായകരും പരിപാടികളെ ഉന്നത നിലവാരം പുലർത്തുന്നതാക്കിമാറ്റി.

ഓണാഘോഷപരിപാടികൾ മികവുറ്റതാക്കാൻ പ്രവർത്തിച്ച പ്രോഗ്രാം കോർഡിനേറ്റർസ്, മെൽവിൻ മാത്യു, അഞ്ജന സുജിത് എന്നിവർ ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. പ്രോഗ്രാമിന്റെ അവതാരകർ സോനാ ബേബിയും അൽഫി മാത്യുവും മികവുറ്റ അവതരണ ശൈലി കാഴ്ചവച്ചു. ഓണാഘോഷ പരിപാടി കാര്യക്ഷമമായി പൂർത്തിയാക്കാൻ പ്രവർത്തിച്ച WMA കമ്മിറ്റി അംഗങ്ങൾ: പ്രിൻസ്‌മോൻ മാത്യു, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, സോണി കാച്ചപ്പിള്ളി, അഗസ്റ്റിൻ ജോസഫ്, സിസി ആന്റണി, ഗീതു അശോകൻ, മാത്യു കുര്യാക്കോസ്, ലൂക്കോസ് തോമസ്, സജി ജോർജ്, ജോസ് ഞാളിയത്ത്, മനു ജോസഫ്, ജോർജ് കുര്യാക്കോസ്, ജോബി ജോസ്, ജിൻസ് ജോസഫ് , രാജേഷ് നടേപ്പിള്ളി എന്നിവരാണ്. WMA സുവനീർ കമ്മറ്റി അംഗങ്ങൾ: ജെയ്‌മോൻ ചാക്കോ (ചീഫ് എഡിറ്റർ) റെയ്‌മോൾ നിധീരി (സബ് എഡിറ്റർ ) പ്രിൻസ്‌മോൻ മാത്യു, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, സോണി കാച്ചപ്പിള്ളി, രാജേഷ് നടേപ്പിള്ളി, ടെസ്സി മാത്യു, ബിജു ചാക്കോ, ഡോൽജി പോൾ, ആൽബി ജോമി, അഭിലാഷ് അഗസ്റ്റിൻ, ഹരീഷ് കെ പി എന്നിവരാണ്.

സോണി കാച്ചപ്പിള്ളിയും പോൾസൺ ജോസും സംയുക്തമായൊരുക്കിയ ശബ്ദവും വെളിച്ചവും പരിപാടികൾക്ക് മിഴിവേകി. Medianet UK Ltd ന്റെ ദൃശ്യവിസ്മയം ഓണാഘോഷത്തെ വ്യത്യസ്ത അനുഭവമുള്ളതാക്കി തീർത്തു.

WMA യുടെ മുഖ്യ സ്പോൺസർ ആയ INFINITY FINANCIALS LTD നറുക്കെടുപ്പിലൂടെ സ്വർണനാണയം സമ്മാനമായി നൽകുകയുണ്ടായി.
WMA ഒരുക്കിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പേർ സ്വർണനാണയം കരസ്ഥമാക്കുകയുണ്ടായി. ഓണാഘോഷത്തോടനുബന്ധിച്ചു ബെറ്റെർഫ്രെയിംസ് രാജേഷ് നടേപ്പിള്ളി ഫോട്ടോഗ്രാഫിയും സോജി തോമസ് വീഡിയോഗ്രാഫിയും നിർവഹിച്ചു,

പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ട്രഷറർ ശ്രീ സജി മാത്യു ഏവർക്കും നന്ദി രേഖപ്പെടുത്തി.

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more