1 GBP = 105.80
breaking news

ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം; 492 പേർ കൊല്ലപ്പെട്ടു

ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം; 492 പേർ കൊല്ലപ്പെട്ടു

ബൈ​റൂ​ത്: ല​ബ​നാ​നി​ലെ ജനവാസ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടവർ 492 ലേറെയായി. 1,645 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ൽ 35 പേർ കുട്ടികളും 58 പേർ സ്ത്രീകളുമാണെന്ന് ലബനാൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രായേലിന് തിരിച്ചടിയായി ഗ​ലീ​ലി, ഹൈ​ഫ ന​ഗ​ര​ങ്ങ​ളി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങളിലേ​ക്ക് ഉൾപ്പെടെ റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹി​സ്ബു​ല്ല അ​വ​കാ​ശ​പ്പെ​ട്ടു. ഹൈഫയ്ക്ക് വടക്കുള്ള റാഫേൽ ഇലക്ട്രോണിക്സ് കമ്പനിയിലും നോർത്തേൺ കോർപ്സിന്റെ റിസർവ് ആസ്ഥാനത്തും അമിയാദ് ക്യാമ്പിലെ ഗലീലി ഫോർമേഷന്റെ ലോജിസ്റ്റിക്സ് ബേസിലും ഡസൻ കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചതായും അവർ വ്യക്തമാക്കി.

ആക്രമണ സാധ്യത മുന്നിൽക്കണ്ട് രാജ്യത്ത് സെപ്തംബർ 30 വരെ ഒരാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ് ഇസ്രായേൽ. ഹൈഫ അടക്കമുള്ള നഗരങ്ങളിൽ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് സൈറണും മുഴക്കി. യുദ്ധഭീതിയിൽ ആളുകൾ ബങ്കറിലേക്കും മറ്റും ഓടിയൊളിക്കുകയാണ്.

ബെ​ക്ക വാ​ലി, ബി​ൻ​ത് ജി​ബൈ​ൽ, അ​യ്ത​റൂ​ൻ, മ​ജ്ദ​ൽ സ​ലീം, ഹു​ല, തൗ​റ, ഖി​ലൈ​ലി​ഹ്, ഹാ​രി​സ്, ന​ബി ചി​ത്, ത​റ​യ്യ, ഇ​ഷ്മി​സ്ത​ർ, ഹ​ർ​ബ​ത, ലി​ബ്ബാ​യ, സു​ഹ്മ​ർ തു​ട​ങ്ങി​ ആയിരത്തോളം കേ​ന്ദ്ര​ങ്ങ​ളെ ആ​ക്ര​മി​ച്ച​താ​യാ​ണ് ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​വാ​ദം. 2006നു​ശേ​ഷം ല​ബ​നാ​നിനുനേരെയുണ്ടായതിൽ ഒരുദിവസം ഏ​റ്റ​വും കൂ​ടു​ത​ലാ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട ആ​ക്ര​മ​ണ​മാ​ണി​ത്. സം​ഭ​വ​ത്തെ യു​ദ്ധ പ്ര​ഖ്യാ​പ​ന​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാണ് ഹി​സ്ബു​ല്ലയുടെ തു​റ​ന്ന യു​ദ്ധപ്ര​ഖ്യാ​പനം.

അതിനിടെ, വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ ഇ​സ്രാ​യേ​ൽ സേ​നാ​വി​ന്യാ​സം ശ​ക്ത​മാ​ക്കി​യ​തും ടാ​ങ്കു​ക​ൾ സ​ജ്ജീ​ക​രി​ച്ച​തും ക​ട​ന്നു​ക​യ​റ്റം സം​ബ​ന്ധി​ച്ച സൂ​ച​ന ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ക​ര​യാ​ക്ര​മ​ണം ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നാണ് ഇ​സ്രാ​യേ​ൽ പ​റ​യു​ന്നത്.

യു​ദ്ധ​വ്യാ​പ​നം ഒ​ഴി​വാ​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര സ​ഭ ഉ​ൾ​പ്പെ​ടെ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫലമുണ്ടായില്ല. തി​ങ്ക​ളാ​ഴ്ച ദ​ക്ഷി​ണ ല​ബ​നാ​നി​ൽ​നി​ന്ന് ആ​യി​ര​ങ്ങ​ൾ ഒ​ഴി​ഞ്ഞു​പോ​യി. തു​റ​മു​ഖ ന​ഗ​ര​മാ​യ സി​ദോ​നി​ൽ​നി​ന്ന് പോ​കു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ് ഹൈ​വേ​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. അ​ഭ​യം തേ​ടി​യെ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ക്കാ​ൻ രാ​ജ്യ​ത്തി​ന്റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ സ്കൂ​ളു​ക​ളും മ​റ്റും സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് റെ​ഡ് ക്രോ​സ് സ​ജ്ജീ​ക​ര​ണ​മാ​രം​ഭി​ച്ചു.

ഇ​സ്രാ​യേ​ൽ ഗ​സ്സ​യെ ആ​ക്ര​മി​ച്ച​തോ​ടെ​യാ​ണ് ഹി​സ്ബു​ല്ല ഇ​​​സ്രാ​യേ​ലി​നെ ല​ക്ഷ്യ​മി​ട്ട് നി​യ​ന്ത്രി​ത റോ​ക്ക​റ്റാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​വ​ന്ന​ത്. ഇ​സ്രാ​യേ​ൽ തി​രി​ച്ചും ഇ​തേ രീ​തി​യി​ൽ ആ​ക്ര​മി​ച്ചു. പൂ​ർ​ണ യു​ദ്ധ​ത്തി​ലേ​ക്ക് നീ​ങ്ങാ​തി​രി​ക്കാ​ൻ ര​ണ്ടു​പ​ക്ഷ​വും ശ്ര​ദ്ധി​ച്ചെങ്കിലും ഹി​സ്ബു​ല്ല ക​മാ​ൻ​ഡ​ർ ഇ​ബ്രാ​ഹിം അ​ഖീ​ൽ കൊ​ല്ല​പ്പെ​ട്ട​ത​ട​ക്കം സം​ഘ​ർ​ഷ​ത്തി​ന്റെ വ്യാ​പ്തി വ​ർ​ധി​ക്കാ​നി​ട​യാ​ക്കി.

ജ​ന​ങ്ങ​ളോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഇ​സ്രാ​യേ​ലി​ൽ​നി​ന്ന് 80,000ത്തി​ല​ധി​കം ഫോ​ൺ കാ​ൾ വ​ന്ന​താ​യി ല​ബ​നീ​സ് ടെ​ലി​കോം ​ഓ​പ​റേ​റ്റ​ർ ഒ​ഗെ​റോ മേ​ധാ​വി ഇ​മാ​ദ് കി​റൈ​ദി​ഹ് പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more