1 GBP = 105.79
breaking news

വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ കാനഡ: സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കും

വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ കാനഡ: സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കും


വിദ്യാര്‍ത്ഥികള്‍ക്കുള്ള കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച് കാനഡ. ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കുമെന്നും അടുത്ത വര്‍ഷം അതിന്റെ 10 ശതമാനം കൂടി കുറക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എക്‌സില്‍ കുറിച്ചു. താല്‍ക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. ഇതോടൊപ്പം തന്നെ വര്‍ക്ക് പെര്‍മിറ്റിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും കര്‍ശനമാക്കും.

അനുവദിക്കുന്ന സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം 2024ലെ 4,85,000ല്‍ നിന്നും 2025 ആകുമ്പോഴേക്കും 4,37,000 ആയി കുറയ്ക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. 2023ല്‍ 5,09,390 പേര്‍ക്കാണ് ഇന്റര്‍നാഷണല്‍ സ്റ്റഡി പെര്‍മറ്റ് കാനഡ നല്‍കിയത്. 2024ല്‍ ഏഴുമാസത്തിനിടെ 1,75,920 സ്റ്റഡി പെര്‍മിറ്റ് നല്‍കി.

കുടിയേറ്റം നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു നേട്ടമാണ്. എന്നാല്‍ മോശം ആളുകള്‍ ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയും വിദ്യാര്‍ഥികളെ മുതലെടുക്കുകയും ചെയ്യുമ്പോള്‍, അത് നമ്മള്‍ തകര്‍ക്കും – ടൂഡോ കൂട്ടിച്ചേര്‍ത്തു.പുതിയ നിയമങ്ങള്‍ ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയവരെ ഉള്‍പ്പടെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more