1 GBP = 108.09
breaking news

17 മണിക്കൂര്‍ നീണ്ട ദൗത്യം; രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി

17 മണിക്കൂര്‍ നീണ്ട ദൗത്യം; രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി

രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. 17 മണിക്കൂര്‍ നീണ്ട ദൗത്യത്തിനു ഒടുവിലാണ് കുട്ടിയെ രക്ഷിച്ചത്. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. എസ്ഡിആര്‍എഫിന്റെയും എന്‍ഡിആര്‍എഫിന്റെയും സംയുക്ത സംഘമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഇന്നലെ വൈകിട്ടാണ് രണ്ട് വയസ് മാത്രം പ്രായമുള്ള കുട്ടി കളിക്കുന്നതിനിടയില്‍ കുഴല്‍ കിണറില്‍ വീണത്. പിന്നാലെ വീട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ മഴ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും അതെല്ലാം മറികടക്കുകയായിരുന്നു. മറുവശത്ത് സമാന്തരമായി മണ്ണ് നീക്കം ചെയ്ത്് കുട്ടിയെ പുറത്തെടുക്കുന്നതിന് ശ്രമം നടത്തിയിരുന്നു.

കുഞ്ഞിനെ നിരീക്ഷിക്കുന്നതിനും അവസ്ഥ എങ്ങനെയാണെന്ന് മനസിലാക്കുന്നതിനും ക്യാമറയുള്‍പ്പടെ കുഴല്‍ കണറിനുള്ളിലേക്ക് കടത്തിയിരുന്നു. ഓക്‌സിജനും ഭക്ഷണവുമെല്ലാം എത്തിക്കുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more