1 GBP = 105.81
breaking news

യോർക്ഷെയറിലെ കീത്ലിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് പന്തളം സ്വദേശിയായ മറിയാമ്മ രാജു

യോർക്ഷെയറിലെ കീത്ലിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് പന്തളം സ്വദേശിയായ മറിയാമ്മ രാജു

ഷെഫീൽഡ്: യോർക്ഷയറിലെ കീത്ലിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. കീത്തിലിയിലെ ആദ്യകാല മലയാളിയും ഏയർഡേൽ ഹോസ്പ്പിറ്റലിൽ സ്റ്റാഫ് നേഴ്സുമായിരുന്ന മറിയാമ്മ രാജുവാണ് നിര്യാതയായത്. 72 വയസ്സായിരുന്നു പ്രായം.

കേരളത്തിൽ പന്തളം കുളനട കോയിപ്പുറത്ത് കിഴക്കേതിൽ കുടുംബാംഗമാണ്. 2003 ലാണ് മറിയാമ്മ രാജു കുടുംബസമേതം കീത്തിലിയിൽ എത്തുന്നത്. രാജു തോമസ് ഭർത്താവും റോബിൻസൺ രാജു (കാനഡ), റെയാൻ രാജു തോമസ് എന്നിവർ മക്കളാണ്. സംസ്കാര ശുശ്രൂഷകൾ കീത്തിലിയിൽ തന്നെ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

മറിയാമ്മ രാജുവിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ദേശീയ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം സാജൻ സത്യൻ, യോർക് ഷെയർ & ഹമ്പർ റീജിയൻ പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ, സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, കീത്തിലി മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more