1 GBP = 105.79
breaking news

യുകെ മലയാളികൾക്കായി യുക്മയും ട്യൂട്ടേഴ്സ് വാലിയും ചേർന്ന് നടത്തുന്ന വിദ്യാഭ്യാസ അവബോധ വെബിനാർ

യുകെ മലയാളികൾക്കായി യുക്മയും ട്യൂട്ടേഴ്സ് വാലിയും ചേർന്ന് നടത്തുന്ന വിദ്യാഭ്യാസ അവബോധ വെബിനാർ

ഷൈമോൻ തോട്ടുങ്കൽ

യു കെ യിലേക്ക് പുതുതായി കുടിയേറിയവർക്കും, പഴയ തലമുറയിലെ കുടിയേറ്റക്കാർക്കും എല്ലാം പ്രയോജനകരമാകുന്ന വിധത്തിൽ യു കെയിൽ പ്രൈമറി തലം മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയും, അവസരങ്ങളെപ്പറ്റിയും കോഴ്‌സുകളും, അവയിലേക്ക് പഠനം തെരഞ്ഞെടുക്കേണ്ട രീതിയും, എല്ലാം വിശദമായി പ്രതിപാദിക്കുന്ന വിദ്യാഭ്യാസ വെബിനാർ സംഘടിപ്പിച്ചിരിക്കുന്നു. നാട്ടിലെ രീതിയിൽ നിന്ന് തികച്ചും വിഭിന്നമായ വിദ്യാഭ്യാസ സംവിധാനങ്ങൾ നിലവിലുള്ള ബ്രിട്ടനിൽ അജ്ഞത മൂലം പലപ്പോഴും ശരിയായ കോഴ്‌സുകൾ തിരഞ്ഞെടുക്കാനോ, കുട്ടികളുടെ അഭിരുചികൾക്ക് അനുസരിച്ച് വേണ്ട മാർഗ നിർദേശങ്ങൾ നല്കുവാനോ പലപ്പോഴും മാതാപിതാക്കൾക്ക് സാധിക്കാതെ വരുന്ന സാഹചര്യവും മനസിലാക്കിയാണ് യുക്മ ഇത്തരത്തിൽ ഒരു വെബ്ബിനാർ സംഘടിപ്പിക്കാൻ ആലോചിച്ചത്.

യു കെ യിലെ പ്രമുഖ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ട്യൂട്ടേഴ്സ് വാലിയുമായി സഹകരിച്ചാണ് യുക്മ ഈ വെബ്ബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. താഴെ പറയുന്ന വിഷയങ്ങളിൽ ഈ രംഗത്ത് കാലങ്ങളായി പ്രവർത്തിക്കുന്ന പത്ത് വർഷത്തിലധികമായി ബ്രിട്ടനിലെ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ അധ്യാപികയായി ജോലി നോക്കുകയും , പരിശീലകയും, ട്യൂട്ടേഴ്സ് വാലി പരിശീലക കേന്ദ്രം ഇംഗ്ലീഷ് വിഭാഗം മേധാവിയും ആയ ലിൻഡ്‌സെ റൈറ്റും, വിവിധ സ്‌കൂളുകളിൽ വര്ഷങ്ങളുടെ അധ്യാപന പരിചയം ഉള്ള ആളും നിലവിൽ വോക്കിങ് സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സ്കൂൾ വോക്കിംഗിലെ ഇംഗ്ലീഷ് അധ്യാപകനും മലയാളിയും ആയ എഡ്വിൻ സോളാസ് എന്നിവരാണ് വെബ്ബിനാർ നയിക്കുന്നത്. താഴെ പറയുന്ന വിഷയ ങ്ങൾ ആണ് വെബ്ബിനാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

യുകെ സ്കൂളിംഗ് സിസ്റ്റം: KS1, KS2, KS3 എന്നിവയുടെ ഒരു അവലോകനം
Grammar school അവ എന്തൊക്കെയാണ്, എങ്ങനെ അപേക്ഷിക്കണം
11+ പ്രവേശന പരീക്ഷ: അത് എന്താണ്, എങ്ങനെ തയ്യാറാക്കണം,
GCSE: വ്യത്യാസങ്ങളും അവയിൽ ഉൾപ്പെടുന്നവയും മനസ്സിലാക്കുക
എ ലെവലുകൾ: നിങ്ങൾ അറിയേണ്ടത്

നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ശരിയായ മാർഗ നിർദേശങ്ങൾക്കായി വെബ്ബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2024 ഓഗസ്റ്റ് 11-ന് മുമ്പ് പേരുകൾ താഴെ പറയുന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യുക.

https://www.tutorsvalley.com/events/join-our-educational-awareness-webinar-for-uk-malayalees

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more