1 GBP = 105.81
breaking news

കോൺവാളിലെ ബ്യുഡിൽ മലയാളി യുവാവ് മരണമടഞ്ഞു; വിടവാങ്ങിയത് കോതമംഗലം സ്വദേശിയായ ഹനൂജ്

കോൺവാളിലെ ബ്യുഡിൽ മലയാളി യുവാവ് മരണമടഞ്ഞു; വിടവാങ്ങിയത് കോതമംഗലം സ്വദേശിയായ ഹനൂജ്

പ്ലിമത്: കോൺവാളിലെ ബ്യുഡിൽ മലയാളി യുവാവ് മരണമടഞ്ഞു. കോതമംഗലം സ്വദേശിയായ ഹനൂജ് എന്ന യുവാവിനാണ് അന്ത്യം സംഭവിച്ചത്. മലയാളികൾ അധികം തന്നെയില്ലാത്ത ബ്യുഡിൽ കുടുംബവുമൊത്ത് താമസിച്ച് വരികയായിരുന്നു. ഇന്നലെ രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം വീണ്ടും കിടക്കുകയായിരുന്നു. എന്നാൽ പിന്നീട് ഭാര്യ വിളിക്കാൻ എത്തിയപ്പോഴേക്കും ചലനമറ്റ നിലയിലായിരുന്നു. പാരാമെഡിക്കുകൾ സ്ഥലത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലച്ചോറിനുള്ളിൽ രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം പ്ലിമത് എൻഎച്ച്എസ് ആശിപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം യുകെയിൽ കെയറർ വിസയിലെത്തി ഒരു വർഷം പോലും തികയുന്നതിന് മുമ്പാണ് ഹനൂജിന്റെ ജീവൻ വിധി തട്ടിയെടുത്തത്. ഭാര്യക്കും മൂത്ത കുട്ടിക്കുമൊപ്പമാണ് ബ്യുഡിൽ താമസിക്കുന്നത്. രണ്ടു വയസ്സായ ഇളയകുട്ടി മാതാപിതാക്കൾക്കൊപ്പം നാട്ടിലാണ്. ഹനൂജിന്റെ സഹോദരി ബാസിൽഡാനിലാണ്. സംഭവമറിഞ്ഞു ഇവരും ബ്യുഡിലെത്തിയിട്ടുണ്ട്.

ഹനൂജിന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ ദേശീയ അധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, പിആർഒ അലക്സ് വർഗ്ഗീസ്, ദേശീയ സമിതിയംഗം ടിറ്റോ തോമസ്, റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ്, ട്രഷറർ രാജേഷ് രാജ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more