1 GBP = 105.81
breaking news

യുക്മ മിഡിലാന്ഡ്സ് റീജിയണൽ കായികമേള; വാർവിക്ക് ആൻഡ് ലെമിഗ്ട്ടൻ ജേതാക്കൾ, ബിസിഎംസി ബിർമിങ്ഹാം റണ്ണറപ്പ്, സെക്കന്റ്‌ റണ്ണറപ്പ് സട്ടൺ കോൾഫീൽഡ്

യുക്മ മിഡിലാന്ഡ്സ് റീജിയണൽ കായികമേള; വാർവിക്ക് ആൻഡ് ലെമിഗ്ട്ടൻ ജേതാക്കൾ, ബിസിഎംസി ബിർമിങ്ഹാം റണ്ണറപ്പ്, സെക്കന്റ്‌ റണ്ണറപ്പ് സട്ടൺ കോൾഫീൽഡ്

കെറ്ററിംഗ്: കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ 2024 ജൂൺ മാസം 22നു ശനിയാഴ്ച വിജയകരമായി നടത്തപ്പെട്ട യുക്മ ഈസ്റ്റ്‌ ആൻഡ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയണൽ കായികമേളയ്ക്ക് ആവേശകരമായ പരിസമാപ്തി. മുന്നൂറോളം മത്സരാർഥികൾ പങ്കെടുത്തകായികമേളയിൽ വാർവിക്ക് ആൻഡ് ലെമിഗ്ട്ടൻ ഒന്നാം സ്ഥാനത്തെത്തുകയും ബിസിഎംസി ബിർമിങ്ഹാം രണ്ടാം സ്ഥാനവും സട്ടൻ കോൾഫീൽഡ് മൂന്നാം സ്ഥാനം നേടുകയും ചെയ്തു.

വ്യക്തിഗത ചാമ്പ്യൻമാർ :-
കിഡ്സ്‌ ഫീമെയിൽ :-
അനഘ പ്രശാന്ത് (വാർവിക്ക് ആൻഡ് ലെമിഗ്ട്ടൻ മലയാളി അസോസിയേഷൻ )
കിഡ്സ്‌ മെയിൽ :-ജോഹൻ ജീവൻ ( സട്ടൺ കോൾട്ഫീൽഡ് മലയാളി അസോസിയേഷൻ )
സബ് ജൂനിയർ ഫീമെയിൽ :- ആൻ വിൻസെന്റ് (അമ്മ മലയാളം മാൻസ്‌ഫീൽഡ്)
സബ് ജൂനിയർ മെയിൽ :- ആരോൺ വിൻസെന്റ് (അമ്മ മലയാളം മാൻസ്‌ഫീൽഡ് ),അഭിനവ് അനിൽ (വാർവിക്ക് ആൻഡ് ലെമിഗ്ട്ടൻ മലയാളി അസോസിയേഷൻ )
ജൂനിയർ ഫീമെയിൽ :-റിയന്ന ജോസഫ് (വാർവിക്ക് ആൻഡ് ലെമിഗ്ട്ടൻ മലയാളി അസോസിയേഷൻ )
ജൂനിയർ മെയിൽ :- ജോസഫ് മോൻസി (വാർവിക്ക് ആൻഡ് ലെമിഗ്ട്ടൻ മലയാളി അസോസിയേഷൻ )
സീനിയർ ഫീമെയിൽ :-ആഗ്നസ്‌ പുളുകാട്ട് (ബി സി എം സി,ബിർമിങ്ഹാം)
സീനിയർ മെയിൽ :- അടയ് ജോർജ് ( വുസ്റ്റർ ഷൈർ മലയാളി കൾചറൽ അസോസിയേഷൻ )
അഡൾട് ഫീമെയിൽ :-രശ്മി മോഹൻ (വാർവിക്ക് ആൻഡ് ലെമിഗ്ട്ടൻ മലയാളി അസോസിയേഷൻ )
അഡൾട് മെയിൽ :- ആകാശ് പാലപ്പറമ്പിൽ (കവൻട്രി കേരള കമ്മ്യൂണിറ്റി )
സീനിയർ അഡൾട് ഫീമെയിൽ :-അൽഡ പ്രസന്നൻ (ഹെർഫോഡ് മലയാളി അസോസിയേഷൻ )
സീനിയർ അഡൾട് മെയിൽ :-ലിജോ ജോസഫ് (വാർവിക്ക് ആൻഡ് ലെമിഗ്ട്ടൻ മലയാളി അസോസിയേഷൻ )
സൂപ്പർ സീനിയർ ഫീമെയിൽ :- ബീന ബെന്നി (ബി സി എം സി,ബിർമിങ്ഹാം)
സൂപ്പർ സീനിയർ മെയിൽ :-ബിജു നാൽപാട്ട് ദേവസി (കെറ്ററിംഗ് മലയാളി അസോസിയേഷൻ )

ആത്യന്തം ആവേശം നിറഞ്ഞ വടംവലിയിൽ ഹെർഫോഡ് മലയാളി അസോസിയേഷൻ ഒന്നാം സ്ഥാനവും വുസ്റ്റർ ഷൈർ മലയാളി കൾചറൽ അസ്സോസിയേഷൻ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം ബി സി എം സി ബിർമിങ്ഹാം കരസ്തമാക്കി.

രാവിലെ 9മണിക്ക് തുടങ്ങിയ കായികമേള വൈകിട്ടു 7മണിയോടെ പര്യവസാനിച്ചു. എല്ലാ കായിക താരങ്ങളും ഒത്തു ചേർന്ന വർണ്ണശബളമായ മാർച്ച്ഫാസ്റ്റിനോടുവിൽ ചേർന്ന പൊതു സമ്മേളനത്തിൽ യുക്മ റീജിയണൽ പ്രസിഡന്റ്‌ ശ്രീ ജോർജ്തോമസ് വടക്കേക്കുറ്റ് അധ്യക്ഷത വഹിക്കുകയും ശ്രീ പീറ്റർ ജോസഫ് സെക്രട്ടറി സ്വാഗതം ആശംസിക്കുകയും ചെയ്തു. തുടർന്ന് യുക്മ ദേശിയ ട്രഷറർ ശ്രീ ഡിക്സ് ജോർജ് കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. യുക്മ ദേശിയ ജോയിൻ സെക്രട്ടറി ശ്രീമതി സ്മിത തോട്ടം മത്സരങ്ങൾ ഫ്ലാഗ് ഓഫ്‌ ചെയ്തു. യുക്മ ദേശിയ സമിതി അംഗം ജയകുമാർ നായരുടെ നേതൃത്വത്തിലാണ് മാർച്ച്ഫാസ്റ് അരങ്ങേറിയത്.

മിഡ്ലാൻ്റ്സ് കായികമേള കോ ഓർഡിനേറ്റർ സെൻസ് ജോസ് ബാറ്റൺ കൈമാറിയതോടു കൂടി കായികമത്സരങ്ങൾ ആരംഭിച്ചു. കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ആയ പ്രസിഡന്റ്‌ സോബിൻ ജോൺ, സെക്രട്ടറി ജോസ് തോട്ടൻ,ട്രഷറർ സജി സണ്ണി, അരുൺ(മുൻ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വൻ വോളന്റിയെര്സ് ടീം തന്നെ കായികമേള വിജയകരമാക്കുവാൻ സഹായിച്ചു.

കെറ്ററിംഗ്‌ കൗൺസിലർ ഡോക്ടർ അനുപ് കുമാർ പാണ്ഡേയ് പങ്കെടുക്കുകയും കായികമേള ഇത്രയും ഭംഗിയായി നടത്തിയ മലയാളി അസോസിയേഷനുകൾ കണ്ട് അത്ഭുതപെട്ടതായി അദ്ദേഹം പ്രസംഗത്തിൽ സംസാരിക്കുകയുണ്ടായി. മിഡ്ലാൻ്റ്സ് ട്രഷറർ ജോബി വൈസ്പ്രസിഡന്റ് സിബു കെറ്ററിംഗ് , ജോയിന്റ് ട്രഷറർ ലൂയിസ് മേനാച്ചേരി,ജോയിന്റ് സെക്രട്ടറി ജോൺ എബ്രഹാം, ഇഗ്‌നേഷ്യസ്, രാജപ്പൻ റെഡിച്, സുനിൽ ഡാനിയേൽ, കായികമേള കോ ഓർഡിനേറ്റർ ശ്രീ ഷാജിൽതോമസ്, ജോർജ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ ട്രാക്ക് ഫിനിഷിങ് കൃത്യതയോടെ ചെയ്തു.

കായികമേളയുടെ ആവേശം ഒട്ടും ചോരാതെ കായികതാരങ്ങൾക്ക് ആവേശം നൽകി അനൗൺസ്‌മെന്റ് നടത്തിയ ജീനോ സെബാസ്‌റ്റ്യൻ, ഷിജി ചാക്കോ നനീട്ടൻ എന്നിവർക്ക് റീജിയണൽ കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു. ബാക് ഓഫീസ് കൈകാര്യം ചെയ്ത ബൈജു തോമസ്, സാജോ ബർട്ടൻ, ഷിജോ ജോസഫ് (റഗ്ബി ) എന്നിവരുടെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് എല്ലാം കൃത്യ സമയത്ത് വിതരണം ചെയ്യാൻ സാധിച്ചു. രുചിയേറിയ നാടൻ വിഭവമൊരുക്കിയ പപ്പായ കാറ്ററിംഗ് സർവിസ്, ഫോട്ടോഗ്രാഫി കൈകാര്യം ചെയ്ത ഫിലിൻ ജേക്കബ് കവന്ററി, മീഡിയ കോർഡിനേറ്റർ അഡ്വക്കേറ്റ് ജിജി മാത്യു, ന്യൂസ്‌ കോർഡിനേറ്റർ മാത്യു ജോൺ എന്നിവർക്കും യുക്മ മിസ്ലാന്ഡ്സ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

ജനപങ്കാളിത്തംകൊണ്ടും എൻട്രി കൊണ്ടും യുക്മ മിഡ്ലാൻ്റ്സ് സ്പോർട്ട്സ് ഡേ ഒരുവമ്പിച്ച ഇവൻറ് ആക്കുവാൻ പരിശ്രമിച്ച ഏവർക്കും മിഡ്‌ലാന്ഡ്സ് കമ്മിറ്റിയുടെ പേരിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തിക്കൊണ്ട് വിജയികളെ നാഷണൽ നാഷണൽ കായികമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായും മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് ജോർജ് തോമസ് വടക്കേകുറ്റ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more