1 GBP = 105.80
breaking news

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കായികമേളയിൽ ചാംപ്യൻഷിപ് നിലനിർത്തി മലയാളീ കമ്മ്യൂണിറ്റി ഓഫ് ഹോർഷം (MCH); ഡാർട്ഫോർഡ് മലയാളീ അസോസിയേഷൻ (DMA) രണ്ടാം സ്ഥാനം കരസ്ഥമാക്കി!

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കായികമേളയിൽ ചാംപ്യൻഷിപ് നിലനിർത്തി മലയാളീ കമ്മ്യൂണിറ്റി ഓഫ് ഹോർഷം (MCH); ഡാർട്ഫോർഡ് മലയാളീ അസോസിയേഷൻ (DMA) രണ്ടാം സ്ഥാനം കരസ്ഥമാക്കി!

ഡാർട്ഫോർഡ്: എറിത് ലെഷർ സെന്റർ സ്റ്റേഡിയത്തിൽ ജൂൺ 22 ശനിയാഴ്ച രാവിലെ 8 മണിക്ക് രെജിസ്ട്രേഷനോട് കൂടി യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ കായിക മേളക്ക് തിരശീല ഉയർന്നു. 9 മണിയോടെ ട്രാക്ക് ആൻഡ് ഫീൽഡ് മല്സര ഇനങ്ങൾ ആരംഭിച്ചു. വൈകീട്ട് 6 മണിയോടെ സമാപിച്ച വീറും വാശിയും നിറഞ്ഞ കായിക മത്സരങ്ങൾക്കൊടുവിൽ 116 പോയിന്റുകൾ നേടിയ മലയാളീ കമ്മ്യൂണിറ്റി ഓഫ് ഹോർഷം (MCH) ഓവറാൾ ചാംപ്യൻമാരായി.

106 പോയിന്റുകൾ കരസ്ഥമാക്കിയ ഡാർട്ഫോർഡ് മലയാളീ അസോസിയേഷൻ (DMA) റണ്ണർ അപ്പ് ട്രോഫിയിൽ മുത്തമിട്ടു. കന്നിയങ്കത്തിൽ ക്രോളി മലയാളീ കമ്മ്യൂണിറ്റി (CMC) 67 പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്തിനർഹരായി.

36 പോയിന്റുമായി ബ്രൈട്ടൻ മലയാളി അസ്സോസ്സിയേഷനും (BMA), 31 പോയിന്റുമായി അസ്സോസ്സിയേഷൻ ഓഫ് സ്ലോ മലയാളിസും (ASM), 17 പോയിന്റുമായി മലയാളി അസോസിയേഷൻ ഓഫ് റെഡ് ഹിൽ സര്റിയും (MARS) യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ എത്തിയപ്പോൾ വോക്കിങ് മലയാളി അസോസിയേഷൻ (WMA) 34 പോയിന്റുമായി തൊട്ടുപുറകിൽ ഏഴാം സ്ഥാനം കരസ്ഥമാക്കി.

യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ടിന്റെയും സെക്രട്ടറി ജിപ്സൺ തോമസിന്റെയും നേതൃത്വത്തിൽ എക്സിക്യൂട്ടീവ് സമിതി അംഗങ്ങളായ സനോജ് ജോസ്, ആന്റണി എബ്രഹാം, സാംസൺ പോൾ, റെനോൾഡ് മാൻവെൽ എന്നിവരോടൊപ്പം എല്ലാ അംഗ അസ്സോസിയേഷനുകളിൽ നിന്നുള്ള ഭാരവാഹികളും, ആതിഥേയരായ ഡാർട്ഫോർഡ് മലയാളീ അസോസിയേഷനിൽ നിന്നുള്ള വോളന്റീയർമാരും ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചപ്പോൾ എണ്ണയിട്ട യന്ത്രം പോലെ ഓരോ ഇനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനായി.

യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ നേതാക്കളും, മത്സരാര്ഥികളും, വിവിധ അസോസിയേഷൻ ഭാരവാഹികളും, മത്സരാര്ഥികളെ പ്രോത്സാഹിക്കാനെത്തിയ രക്ഷിതാക്കളും അണിനിരന്ന മാർച്ച് പാസ്ററ് ആയിരുന്നു കായികമേളയുടെ നിറപ്പകിട്ടാർന്ന മറ്റൊരു ആകർഷണം!

തുടർന്ന് നടന്ന ആവേശകരമായ വടം വലി മത്സരത്തിൽ കാന്റർബറി കേരളൈറ്റ് അസോസിയേഷൻ (KKA) വിജയ കിരീടം നേടി. സീമ ഈസ്റ്ബോൺ (SEEMA) രണ്ടാം സ്ഥാനവും, ഡാർട്ഫോർഡ് മലയാളീ അസോസിയേഷൻ (DMA) മൂന്നാം സ്ഥാനവും കരസ്ഥമാക്കി!

ഒരു റീജിയണൽ കായികമേളക്ക് ഇദംപ്രഥമമായി ആഥിതേയത്വം വഹിച്ച് കായികമേള വൻവിജയമാക്കാൻ സഹായിച്ചതിന് ഡാർട്ഫോർഡ് മലയാളീ അസോസിയേഷനിൽ നിന്നുള്ള വോളന്റീയർമാരുടെ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റി!

വൈകിട്ട് 5 മണിയോടെ ആരംഭിച്ച സമ്മാന ദാന ചടങ്ങിൽ വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്ക് ഗോൾഡ് ട്രോഫികളും, രണ്ടാം സ്ഥാനത്തിനര്ഹരായവർക്ക് സിൽവർ മെഡലുകളും മൂന്നാം സ്ഥാനം ലഭിച്ചവർക്കായി ബ്രോൺസ് മെഡലുകളും കൂടാതെ സര്ടിഫിക്കറ്റുകളും വിവിധ അസോസിയേഷൻ നേതാക്കൾ സമ്മാനിച്ചു.

റണ്ണറപ് കിരീടം സ്വന്തമാക്കിയ ഡാർട്ഫോർഡ് മലയാളീ അസോസിയേഷനുള്ള എവർ റോളിങ്ങ് ട്രോഫി സൗത്ത് ഈസ്റ്റ് റീജിയൺ സെക്രട്ടറി ശ്രീ ജിപ്സൺ തോമസിൽനിന്നും DMA പ്രസിഡന്റ് ശ്രീ ജിന്റോ മാത്യുവും മത്സരാര്ഥികളും കൈപ്പറ്റി.

ചാമ്പ്യൻസ് കിരീടം നേടിയെടുത്ത മലയാളീ കമ്മ്യൂണിറ്റി ഓഫ് ഹോർഷത്തിനുള്ള എവർ റോളിങ്ങ് ട്രോഫി സൗത്ത് ഈസ്റ്റ് റീജിയൺ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ ആരക്കോട്ട് MCH പ്രസിഡന്റ് ശ്രീ ആന്റണി തെക്കേപറമ്പിനും മറ്റ്‌ ടീം അംഗങ്ങൾക്കും സമ്മാനിച്ചു.

കായികമേളയിൽ വിജയികളായവരെയും പങ്കെടുത്തവരെയും ഒരുപോലെ അനുമോദിക്കുന്നതായി റീജിയണൽ കമ്മറ്റി അറിയിച്ചു.

2024 ലെ യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള വിജയിപ്പിക്കാനായി അക്ഷീണം പ്രവർത്തിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നതോടൊപ്പം ഈ വരുന്ന ശനിയാഴ്ച്ച നടക്കുന്ന ദേശീയ കായികമേളയിൽ വിജയം ആശംസിക്കുന്നതായും പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ ആരക്കോട്ട് പ്രസ്താവിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more