1 GBP = 105.80
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള; ചാമ്പ്യൻപട്ടം നിലനിറുത്തി എസ്എംസിഎ; റണ്ണറപ്പായി ഇ എം എ; മൂന്നാം സ്ഥാനത്ത് പി എം സി സി

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള; ചാമ്പ്യൻപട്ടം നിലനിറുത്തി എസ്എംസിഎ; റണ്ണറപ്പായി ഇ എം എ; മൂന്നാം സ്ഥാനത്ത് പി എം സി സി

യോവിൽ: ജൂൺ പതിനഞ്ച് ശനിയാഴ്ച്ച യോവിലിലെ ഒളിമ്പ്യാഡ് അത്‌ലറ്റിക് ഫീൽഡിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ആതിഥേയരായ സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ ചാമ്പ്യൻ പട്ടം നിലനിറുത്തി. തുടർച്ചയായി രണ്ടാം തവണയാണ് എസ് എം സി എ കിരീടം ചൂടുന്നത്. റണ്ണറപ്പായി എക്സിറ്റർ മലയാളി അസോസിയേഷൻ. അതേസമയം നവാഗതരായ പ്ലിമത് മലയാളി കൾച്ചറൽ അസോസിയേഷനാണ് മൂന്നാം സ്ഥാനത്ത്.

360 പോയിന്റ് നേടിയാണ് എസ് എം സി എയുടെ ചുണക്കുട്ടികൾ അസോയിയേഷന് വിജയകിരീടം സമ്മാനിച്ചത്. രണ്ടെണ്ണത്തിലൊഴികെ എല്ലാ വിഭാഗങ്ങളിലും വ്യക്തിഗത ചാംപ്യൻപട്ടം കരസ്ഥമാക്കിയാണ് എസ് എം സി എ കായികമേളയിൽ തങ്ങളുടെ അപ്രമാദിത്യം പ്രകടമാക്കിയത്. സന്ധ്യ രാജേഷ്, ചിഞ്ചു ടോബിൻ, അരുൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടാഴ്ചയായി നടന്നു വന്ന കായിക പരിശീലനങ്ങളാണ് അസോസിയേഷന് മികച്ച നേട്ടം കൈവരിക്കാനായതെന്ന് ഭാരവാഹികൾ പറഞ്ഞു. എക്സിറ്റർ മലയാളി അസോസിയേഷനാണ് റണ്ണറപ്പായത്. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായിരുന്ന അസോസിയേഷൻ ഇക്കുറി അരയും തലയും മുറുക്കിയാണ് കളത്തിലിറങ്ങിയത്. നവാഗതരായ പ്ലിമത് മലയാളി കൾച്ചറൽ അസോസിയേഷൻ 41 പോയിന്റ് നേടി മൂന്നാം സ്ഥാനത്തെത്തിയത് ഏറെ സന്തോഷം നൽകുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. ചാമ്പ്യൻ പട്ടം നേടിയ എസ് എം സി എയ്ക്ക് യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡണ്ട് സുജു ജോസഫ് ട്രോഫി സമ്മാനിച്ചു. റണ്ണറപ്പായ ഇ എം എയ്ക്ക് റീജിയണൽ സെക്രട്ടറിയും മൂന്നാം സ്ഥാനത്തെത്തിയ പിഎംസിസിയ്ക്ക് ട്രഷറർ രാജേഷ് രാജ് ട്രോഫികൾ സമ്മാനിച്ചു.

വ്യക്തിഗത വിഭാഗങ്ങളിൽ എസ് എം സി എയുടെ എലൈൻ മിയ ടോബിൻ, സ്റ്റീഫൻ ടിന്റു തമ്പി എന്നിവർ കിഡ്സിലും ദിക്ഷ ഗിരീഷ്, എൽവിൻ തിയോ ടോബിൻ എന്നിവർ സബ് ജൂനിയേഴ്‌സിലും ടാന്യ സജീവ്, റയാൻ ജോൺസൺ എന്നിവർ ജൂനിയേഴ്‌സിലും ചാമ്പ്യന്മാരായി. സീനിയർ വിഭാഗത്തിൽ എസ് എം സി എയുടെ തന്നെ മാളവിക മനോജ്, ബെനിറ്റോ എബ്രഹാം എന്നിവരും അഡൽറ്റ്സിൽ എസ് എം സി എയുടെ അഞ്ചു ബെന്നിയും മോനു ജോസഫും പിഎംസിസിയുടെ നിതിൻ മാത്യു മിളമൂട്ടിലും ചാമ്പ്യന്മാരായപ്പോൾ സീനിയർ അഡൽറ്റ്സിൽ എസ് എംസിഎയുടെ സന്ധ്യ സുരേഷും പിഎംസിസിയുടെ അബ്രഹാം ജോണും വ്യക്തിഗത ചാമ്പ്യന്മാരായി. സൂപ്പർ സീനിയർ വിഭാഗത്തിൽ എസ് എം സി എയുടെ ശ്രീലത രാധയും ബെൻസി ഏബ്രഹാമുമാണ് ചാമ്പ്യൻ പട്ടമണിഞ്ഞത്. വാശിയേറിയ മത്സരങ്ങളാണ് എല്ലാ വിഭാഗങ്ങളിലുമായി നടന്നത്.

രാവിലെ എട്ടുമണിയോടെ ആരംഭിച്ച രജിസ്‌ട്രേഷൻ നടപടിക്രമങ്ങളോടെയാണ് കായികമേളയ്ക്ക് തുടക്കമായത്. പ്രതികൂല കാലാവസ്ഥ തുടക്കത്തിൽ അല്പം ആശങ്കയുയർത്തിയെങ്കിലും കായികമേള മത്സരയിനങ്ങൾ കൃത്യ സമയത്ത് തന്നെ നടത്തി തീർക്കുവാൻ സംഘാടകർക്ക് കഴിഞ്ഞിരുന്നു. കായികതാരങ്ങളുടെ വർണ്ണാഭമായ മാർച്ച് പാസ്റ്റിന് ട്രഷറർ രാജേഷ് രാജ് ഫ്ലാഗ് ഓൺ ചെയ്തു. തുടർന്ന് പ്രസിഡന്റ് സുജു ജോസഫ് അദ്ധ്യക്ഷത വഹിച്ച ഉത്‌ഘാടന ചടങ്ങിന് സെക്രട്ടറി സുനിൽ ജോർജ്ജ് സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറിയും എസ് എം സി എ പ്രതിനിധിയുമായ ഉമ്മൻ ജോൺ കായികമേള ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു. വള്ളംകളി കോർഡിനേറ്റർ ജോബി തോമസ്, എസ് എം സി എ പ്രസിഡന്റ് ടോബിൻ തോമസ്, സെക്രട്ടറി സിക്സൺ മാത്യു, യുക്മ പ്രതിനിധികളായ അരുൺ തോമസ്, ബിജോയ് വര്ഗീസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വാശിയേറിയ വടംവലി മത്സരത്തിൽ എക്സിറ്റർ മലയാളി അസ്സോസിയേഷനാണ് ഇക്കുറി വിജയിയായത്. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും റീജിയണൽ പ്രസിഡന്റ് സുജു ജോസഫ് സമ്മാനിച്ചു. രണ്ടാം സ്ഥാനത്തെത്തിയ പ്ലിമത് മലയാളി കൾച്ചറൽ അസോസിയേഷന് റീജിയണൽ സെക്രട്ടറി സുനിൽ ജോർജ്ജ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.

കായികമേള വളരെ ഭംഗിയായും ഹൃദ്യമാകുന്ന തരത്തിലും നടപ്പിലാക്കാൻ സഹായിച്ച മുഴുവൻ അസോസിയേഷൻ ഭാരവാഹികൾക്കും പ്രസിഡന്റ് സുജു ജോസഫ് നന്ദി അറിയിച്ചു, പ്രത്യേകിച്ച് എസ് എം സി എ ഭാരവാഹികളായ പ്രസിഡന്റ് ടോബിൻ തോമസ്, സെക്രട്ടറി സിക്സൺ മാത്യു, ട്രഷറർ സിജോ പൗലോസ്, വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി ശാലിനി റിജേഷ്, ഉമ്മൻ ജോൺ, മനു ഔസെഫ്, ബേബി വര്ഗീസ്, സുരേഷ് ദാമോദരൻ, സെബിൻ ലാസർ, അനിൽ ആന്റണി തുടങ്ങിയവരുടെ നിസ്സീമമായ പ്രവർത്തനം കായികമേളയുടെ വിജയഘടകങ്ങളിൽ ഒന്നാണെന്ന് കൂട്ടിച്ചേർത്തു. റീജിയണിലെ വരുംകാല പ്രവർത്തനങ്ങളിൽ അസോസിയേഷന്റെ കൂടുതൽ സഹകരണം അഭ്യർത്ഥിച്ചു കൊണ്ടാണ് സമ്മാനദാന ചടങ് അവസാനിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more