1 GBP = 105.77
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി; കിരീടം നിലനിറുത്തുമെന്ന വാശിയുമായി സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി; കിരീടം നിലനിറുത്തുമെന്ന വാശിയുമായി സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ

യോവിൽ: ജൂൺ 15 2024 ശനിയാഴ്ച്ച നാളെ യോവിലിൽ നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി. രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന രജിസ്‌ട്രേഷൻ നടപടികൾക്ക് ശേഷം എട്ടര മണിയോടെ ആരംഭിക്കുന്ന മാർച്ച്പാസ്റ്റിൽ റീജിയണിൽ നിന്നെത്തുന്ന കായിക താരങ്ങൾ പങ്കെടുക്കും. തുടർന്ന് നടക്കുന്ന ഉത്‌ഘാടന ചടങ്ങൾക്ക് ശേഷം മത്സരങ്ങൾ ആരംഭിക്കും.

യോവിലിലെ പ്രശസ്തമായ ഒളിമ്പ്യാഡ്‌സ് അത്ലറ്റിക് ക്ലെബ്ബിലാകും ഇക്കുറിയും കായികമേള അരങ്ങേറുക. റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷനാണ് ഇക്കുറിയും കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇതിനകം തന്നെ വിവിധ അസോസിയേഷനുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതെന്ന് സെക്രട്ടറി സുനിൽ ജോർജ്ജ് അറിയിച്ചു. സമയബന്ധിതമായി പരിപാടികൾ പൂർത്തീകരികരിക്കുക എന്നതാണ് നിലവിലെ പ്രധാന ടാസ്‌കെന്നും സുനിൽ വ്യക്തമാക്കി.

അതി വിശാലമായ ഒളിമ്പ്യാഡ് അത്ലറ്റിക് ക്ലെബ്ബിൽ കായികതാരങ്ങൾക്കും കാണികൾക്കുമായി ആവശ്യമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ട്രഷറർ രാജേഷ് രാജ്, ജോയിന്റ് സെക്രട്ടറി ഉമ്മൻ ജോൺ എസ്എംസിഎ പ്രസിഡന്റ് ടോബിൻ തോമസ്, സെക്രട്ടറി സിക്സൺ മാത്യു തുടങ്ങിയവർ അറിയിച്ചു. കായികമേളയ്ക്ക് എത്തുന്ന ഏവർക്കും ഹൃദ്യമായ സ്വീകരണമാണ് എസ്എംസിഎ ഒരുക്കുന്നത്. അതേസമയം കിരീടം നിലനിറുത്തുമെന്ന വാശി തന്നെയാണ് തങ്ങളുടെ കായികതാരങ്ങൾക്കുള്ളതെന്ന് സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

ലൈഫ് ലൈൻ, പോൾ ജോൺ ആൻഡ് കോ സോളിസിറ്റേഴ്സ്, ജെ പി എം സോഫ്റ്റ്വെയർ, ബെറ്റർ ഫ്രെയിംസ് ഫോട്ടോഗ്രാഫി, മട്ടാഞ്ചേരി റെസ്റ്റോറന്റ് തുടങ്ങിയവരാണ് കായികമേളയുടെ സ്‌പോൺസർമാർ.

കഴിഞ്ഞ തവണയും ആവേശകരമായ തരത്തിൽ കായികമേള സംഘടിപ്പിച്ച സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ ഇത് മൂന്നാം തവണയാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 15ന് കായികമേളയിലേക്ക് റീജിയണിലെ മുഴുവൻ അസ്സോസിയേഷനുകളിൽ നിന്നുള്ള കായിക താരങ്ങളെ സ്വാഗതം ചെയ്യുന്നതായി സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ് തുടങ്ങിയവർ അറിയിച്ചു.

കായികമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

OLYMPIADS ATHLETIC CLUB, PICKET LANE, YEOVIL, BA21 3DS

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more