1 GBP = 113.99

യുവസംവിധായിക നയന സൂര്യന്റെ മരണം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ക്രൈംബ്രാഞ്ച്

യുവസംവിധായിക നയന സൂര്യന്റെ മരണം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ക്രൈംബ്രാഞ്ച്

യുവസംവിധായിക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് മെഡിക്കല്‍ ബോര്‍ഡ് ഉടന്‍ രൂപീകരിക്കും. ഫൊറന്‍സിക് റിപ്പോര്‍ട്ടുകളില്‍ വ്യക്തത വരുത്താനാണ് മെഡിക്കല്‍ ബോര്‍ഡ്. മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ ഉറപ്പിച്ചിരുന്നില്ല. നിലവില്‍ ക്രൈംബ്രാഞ്ച് സംഘം മൊഴി ശേഖരണം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്.

പുരുഷന്മാരെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചു വരുത്തിയും സ്ത്രീകളെ നേരില്‍ ചെന്ന് കൊണ്ടുമാണ് ക്രൈംബ്രാഞ്ച് കേസില്‍ മൊഴി ശേഖരിച്ചത്. പുനരന്വേഷണത്തിന്റെ ഭാഗമായി രാസപരിശോധന ലബോറട്ടറിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ആദ്യ ഘട്ട വിവര ശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയ ആല്‍ത്തറയിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു.

2019 ഫെബ്രുവരി 24നാണ് യുവ സംവിധായക നയന സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more